New Update
/sathyam/media/media_files/oprgGfdoHO6IcwKBIhWA.jpg)
കുവൈത്ത് സിറ്റി: കുവൈത്തില്‍ ജോലിക്ക് പോകാന്‍ താല്‍പര്യപ്പെടുന്നവര്‍ വ്യാജ റിക്രൂട്ടിങ് ഏജന്‍സികള്‍, വ്യാജ കമ്പനികള്‍, വ്യാജ സ്‌പോണ്‍സര്‍മാരുടെ എന്നിവരുടെ ചതിയില്‍ വീഴരുതെന്ന് ഇന്ത്യന്‍ എംബസിയുടെ മുന്നറിയിപ്പ്.
Advertisment
ഇത്തരത്തില്‍ ജാഗ്രത പുലര്‍ത്തേണ്ട 18 ഇന്ത്യന്‍ ഏജന്‍സികളുടെയും, 160 കുവൈത്ത് കമ്പനികളുടെയും പട്ടിക എംബസി പുറത്തുവിട്ടു.
ശമ്പളം നല്‍കാതിരിക്കല്‍, പാസ്‌പോര്‍ട്ട് പിടിച്ചുവയ്ക്കല്‍ തുടങ്ങിയ പരാതികളുടെ പശ്ചാത്തലത്തില്‍ ഈ കമ്പനികളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത്തരത്തിലുള്ള കമ്പനികളിലേക്ക് പുതിയ ഇന്ത്യന്‍ തൊഴിലാളികളെ ജോലിക്കെടുക്കാന്‍ എംബസി അനുവദിക്കില്ല.
എംബസി പുറത്തുവിട്ട പട്ടിക: https://indembkwt.gov.in/sponsors-agencies-to-be-avoided.php
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us