കുവൈത്ത് സിറ്റി: കുവൈത്തില്‍ ജനന-മരണ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് നിയമ ഭേദഗതി വരുത്തി. 1969 ലെ 36-ാം നമ്പർ ജനന-മരണ റെജിസ്‌ട്രേഷൻ നിയമത്തിലെ ആർട്ടിക്കിൾ ഏഴിലെ ആദ്യ ഖണ്ഡികയാണ് ഭേദഗതി ചെയ്തത്.
ഭേദഗതി പ്രകാരം, ജനനവും മരണവും 48 മണിക്കൂറിനുള്ളില്‍ രജിസ്റ്റര്‍ ചെയ്യണം. ഗര്‍ഭിണികള്‍ 24 ആഴ്ചകള്‍ക്ക് ശേഷം രജിസ്റ്റര്‍ ചെയ്യണമെന്നും ഭേദഗതിയില്‍ പറയുന്നു.