കുവൈത്ത് സിറ്റി: കുവൈത്തില്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികളുടെ വധശിക്ഷ കാസേഷൻ കോടതി ശരിവച്ചു. മുബാറക് അൽ റാഷിദിയെ ആസൂത്രിതമായി കൊലപ്പെടുത്തിയ കേസിൽ കുവൈത്ത്, ഈജിപ്ത് സ്വദേശികളായ പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.
പ്രതികള്‍ മനഃപൂര്‍വമാണ് കൊലപാതകം നടത്തിയതെന്നാണ് കണ്ടെത്തല്‍. സുഹൃത്തിനെയാണ് ഇരുവരും ആസൂത്രിതമായി കൊലപ്പെടുത്തിയത് നേരത്തെ പ്രതികള്‍ കുറ്റം നിഷേധിച്ചു. എന്നാല്‍ പ്രോസിക്യൂഷന്‍ വിപുലമായ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കി
കാണാതായി രണ്ട് മാസത്തിന് ശേഷം ബെർ അൽ സാൽമി മരുഭൂമിയിലെ ഒരു കണ്ടെയ്‌നറിനുള്ളിൽ അൽ റാഷിദിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ലിവർ ഏരിയയിലെ ക്യാമ്പ് സൈറ്റിൽ പ്രതികൾ ഇയാളെ കൊലപ്പെടുത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി. സംഭവത്തിന് ശേഷം പ്രതികളില്‍ ഒരാള്‍ രാജ്യം വിട്ടിരുന്നു.