New Update
/sathyam/media/media_files/5gyWPIGhpilDmzRE8gas.jpg)
കുവൈത്ത് സിറ്റി: നടപ്പ് സാമ്പത്തിക വർഷത്തിൻ്റെ ആദ്യ പകുതിയിൽ ഏകദേശം 150 മില്യണ്‍ ദിനാർ പൊതു ബജറ്റ് സാമ്പത്തിക മിച്ചം കൈവരിച്ചതായി കുവൈത്ത് ധനമന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.
Advertisment
ഏപ്രിൽ മുതൽ കഴിഞ്ഞ സെപ്തംബർ വരെയുള്ള കാലയളവിൽ രാജ്യത്തിന്റെ പൊതുവരുമാനം 10.1 ബില്യൺ ദിനാറും ചെലവ് 9.9 ബില്യൺ ദിനാറും രേഖപ്പെടുത്തിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
ഏകദേശം 8.8 ബില്യണ്‍ ദിനാറാണ് ഈ കാലയളവിലെ എണ്ണ വരുമാനം. നികുതികളിൽ നിന്നും ഫീസിൽ നിന്നുമുള്ള വരുമാനം ഏകദേശം 282 മില്യണ്‍ ദിനാറാണ്. സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശികമാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us