യുകെ-കുവൈത്ത് നയതന്ത്ര ബന്ധത്തിന്റെ 125-ാം വാര്‍ഷികം, കാര്‍ റാലി സംഘടിപ്പിക്കുന്നു

യുകെയുമായുള്ള നയതന്ത്ര ബന്ധത്തിന്റെ 125-ാം വാര്‍ഷികത്തോടനുബന്ധിച്ച് കുവൈത്തില്‍ കാര്‍ റാലി സംഘടിപ്പിക്കും

New Update
uk kuwait

കുവൈത്ത് സിറ്റി: യുകെയുമായുള്ള നയതന്ത്ര ബന്ധത്തിന്റെ 125-ാം വാര്‍ഷികത്തോടനുബന്ധിച്ച് കുവൈത്തില്‍ കാര്‍ റാലി സംഘടിപ്പിക്കും. ബ്രിട്ടീഷ് എംബസി സംഘടിപ്പിക്കുന്ന കാര്‍ റാലിയില്‍ പ്രമുഖ ബ്രിട്ടീഷ് ബ്രാന്‍ഡുകളില്‍ ചിലത് പ്രദര്‍ശിപ്പിക്കും. 

Advertisment

നവംബര്‍ എട്ടിനാണ് പരിപാടി. വൈകുന്നേരം നാലു മുതല്‍ ആറു വരെ ഗള്‍ഫ് റോഡിലൂടെ മറീന ക്രസന്റ് മുതല്‍ കുവൈത്ത് ടവര്‍ വരെ റാലി സംഘടിപ്പിക്കും.  പൊതുജനങ്ങള്‍ക്ക് റാലി കാണാന്‍ അവസരമുണ്ട്.

Advertisment