കുവൈത്ത് കെ.എം.സി.സി ഉപതിരഞ്ഞെടുപ്പ് കൺവെൻഷനും തംകീൻ പ്രചരണവും സംഘടിപ്പിച്ചു

കുവൈത്ത് കെ.എം.സി.സി വയനാട് പാലക്കാട്‌ തൃശൂർ ജില്ലാ കമ്മിറ്റികൾ സംയുക്തമായി ഉപതിരഞ്ഞെടുപ്പ് കൺവെൻഷനും തംകീൻ മഹാ സമ്മേളന പ്രചരണവും സംഘടിപ്പിച്ചു

New Update
kkmccpkd

കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി വയനാട് പാലക്കാട്‌ തൃശൂർ ജില്ലാ കമ്മിറ്റികൾ സംയുക്തമായി ഉപതിരഞ്ഞെടുപ്പ് കൺവെൻഷനും തംകീൻ മഹാ സമ്മേളന പ്രചരണവും സംഘടിപ്പിച്ചു. ദജീജ് മെട്രോ കോർപ്പറേറ്റ് ഹാളിൽ നടന്ന പരിപാടി കുവൈത്ത് കെഎംസിസി സ്റ്റേറ്റ് പ്രസിഡന്റ്‌ സയ്യിദ് നാസർ അൽ മഷ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്തു.

Advertisment

കെഎംസിസി തൃശൂർ ജില്ലാ പ്രസിഡന്റ്‌ ഹബീബുള്ള മുറ്റിച്ചൂർ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് നിലമ്പൂർ മണ്ഡലം വൈസ് പ്രസിഡന്റ്‌ അബ്ദുൽ നാസർ കൈപ്പഞ്ചേരി മുഖ്യപ്രഭാഷണം നടത്തി. പാലക്കാട്‌ ജില്ലാ പ്രസിഡന്റ്‌ അഷ്‌റഫ്‌ അപ്പക്കാടൻ തംകീൻ മഹാ സമ്മേളനം പ്രമേയം അവതരിപ്പിച്ചു.

kkmccpkd1

കെഎംസിസി സ്റ്റേറ്റ് ജനറൽ സെക്രട്ടറി മുസ്തഫ കാരി ട്രഷറർ ഹാരിസ് വള്ളിയോത്ത്, സ്റ്റേറ്റ് സെക്രട്ടറി ഗഫൂർ വയനാട്, സലാം പട്ടാമ്പി, ഒഐസിസി വയനാട് ജില്ലാ പ്രസിഡന്റ്‌ അക്‌ബർ വയനാട്, ഒഐസിസി പാലക്കാട്‌ ജില്ലാ പ്രസിഡന്റ്‌ ഇസ്മായിൽ, ഒഐസിസി തൃശൂർ ജില്ലാ പ്രസിഡന്റ്‌ ജലിൻ തൃപ്രയാർ, കെഎംസിസി വയനാട് ജില്ലാ പ്രസിഡന്റ്‌ ഇബ്രാഹിം ഹാജി, പാലക്കാട്‌ ജില്ലാ ജനറൽ സെക്രട്ടറി ബഷീർ തെങ്കര,  തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദലി പി.കെ കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌ അസീസ് തിക്കോടി മലപ്പുറം ജില്ലാ പ്രസിഡന്റ്‌ അജ്മൽ വേങ്ങര എന്നിവർ സംസാരിച്ചു.

kkmccpkd 1

 സ്റ്റേറ്റ് ഭാരവാഹികൾ ആയ ഇക്ബാൽ മാവിലാടം, ഫാറൂഖ് ഹമദാനി, എം.ആർ നാസർ, അബ്ദുൽ റസാഖ് വാളൂർ, ഷാഹുൽ ബേപ്പൂർ, എഞ്ചിനീയർ മുഷ്താഖ് ഉപദേശക സമിതി വൈസ് ചെയർമാൻ ബഷീർ ബാത്ത, തൃശൂർ ജില്ലാ ട്രഷറർ അസീസ് പാടൂർ വയനാട് ജില്ലാ ട്രഷറർ മുഹമ്മദലി ബാവ എന്നിവർ സന്നിഹിതരായി. ആബിദ് ഖാസിമി ഖിറാഅത് നടത്തി. വയനാട് ജില്ലാ ആക്ടിങ് ജനറൽ സെക്രട്ടറി അഷ്‌റഫ്‌ ദാരിമി സ്വാഗതവും പാലക്കാട്‌ ജില്ലാ ട്രഷറർ റസാഖ് കുമരനെല്ലൂർ നന്ദിയും പറഞ്ഞു.

Advertisment