ജികെപിഎ കുവൈത്ത്‌ ചാപ്‌റ്റർ ഓർഗ്ഗനൈസേർസ്സ്‌ മീറ്റിംഗ്‌ സംഘടിപ്പിച്ചു

ജികെപിഎ കുവൈത്ത്‌ ചാപ്‌റ്റർ ഓർഗ്ഗനൈസേർസ്സ്‌ മീറ്റിംഗ്‌ സംഘടിപ്പിച്ചു

New Update
gkpa kw

കുവൈത്ത്‌: ജികെപിഎ കുവൈത്ത്‌ ചാപ്‌റ്റർ ഓർഗ്ഗനൈസേർസ്സ്‌ മീറ്റിംഗ്‌ സംഘടിപ്പിച്ചു.  മുൻകാല ഭാരവാഹികളും കമ്മറ്റി അംഗങ്ങളും പങ്കെടുക്കുകയും കുവൈത്ത്‌ ചാപ്റ്ററിന്റെ തുടർപ്രവർത്തനങ്ങൾ ചർച്ച ചെയുകയും ചെയ്തു.  സാല്‍മിയയിലാണ് മീറ്റിംഗ് സംഘടിപ്പിച്ചത്.

Advertisment

ജികെപിഎ സ്ഥാപകാംഗം മുബാറക്ക്‌ കാമ്പ്രത്ത്‌ അധ്യക്ഷത വഹിച്ച ചടങ്ങിൽ ലിസ്സി ബേബി പങ്കെടുത്തവരെ സ്വാഗതം ചെയ്തു., അംബിളി, വനജ, അഷറഫ്‌ ചൂരൂട്ട്‌, മുജീബ്‌, സലീം, പ്രീതി, സജിനി, ഗഫൂർക്ക, റഹിം, ജലീൽ, ജസ്റ്റിൻ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ഡോ: സാജു ചടങ്ങിൽ പങ്കെടുത്തു. ട്രഷറർ ലെനീഷ്‌ കെ.വി നന്ദി അറിയിച്ചു.

2016 മുതൽ സംഘടന പ്രവാസികൾക്കിടയിൽ നടത്തിയ പ്രവർത്തനങ്ങൾ വിലയിരുത്തി. പ്രവാസികൾക്കിടയിൽ പുനരധിവാസ ബോധവത്കരണം, നോർക്ക- പ്രവാസി ക്ഷേമനിധി അംഗത്വം എടുപ്പിക്കൽ, ജികെപിഎ അംഗങ്ങളുടെ ക്ഷേമപ്രവർത്തനങ്ങൾക്ക്‌ ഉന്നൽ നൽകികൊണ്ട്‌ പദ്ധതികൾ രൂപീകരിക്കൽ എന്നിങ്ങനെയുള്ള വിഷയങ്ങൾക്ക്‌ പ്രാധാന്യം നൽകി പ്രവർത്തനം ആരംഭിക്കാൻ തീരുമാനിച്ചു.



 

Advertisment