/sathyam/media/media_files/2024/11/09/on0tMRaT7kA6EXIEhVXH.jpg)
അഹമ്മദി: കുവൈറ്റ് മലങ്കര റീത്ത് മൂവ്‌മെന്റിന്റെ എറ്റവും വലിയ കലാ സാംസ്‌കാരിക പരിപാടിയായ പ്രോജ്വല 2024 -ൽ കെഎംആര്‍എം അഹമ്മദി ഏരിയ വിജയ കിരീടം നേടി. കഴിഞ്ഞ ദിവസം നടന്ന വിളവൊത്സവ് -2024 വേദിയിൽ വച്ച് മലങ്കര കാതോലിക്കാ സഭയുടെ തലവന്‍ മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമിസ് കാതോലിക്ക ബാവയില്‍ നിന്നും ട്രോഫി ഏറ്റുവാങ്ങി.
ക്യാപ്റ്റൻ ചെറിൽ കെ ബാബുവിന്റെയും ഏരിയയിലെ കുഞ്ഞുകുട്ടികൾ മുതൽ മുഴുവൻ അംഗങ്ങളുടെയും ആത്മാർത്ഥ പരിശ്രമം ആണ് ഈ വിജയത്തിന് പിന്നിൽ എന്ന് ഏരിയ പ്രസിഡണ്ട് ഷാരോൺ തരകൻ പറഞ്ഞു.
കെഎംആര്‍എം സ്പിരിച്യുൽ ഡയറക്ടർ ഫാദർ തോമസ് കാഞ്ഞിരമുകളിൽ, ജിസിസി കോർഡിനേറ്റർ ഫാദർ ജോൺ തുണ്ടിയത്ത് കോർ എപ്പിസ്കോപ്പ, ഫാദർ ടൈറ്റസ് ജോൺ ഒഐസി, കെഎംആര്‍എം പ്രസിഡന്റ് ബാബുജി ബത്തേരി,ജനറൽ സെക്രട്ടറി ബിനു കെ ജോൺ,ട്രെഷറർ റാണ വർഗീസ്, മറ്റ് കെഎംആര്‍എം ഭാരവാഹികളും വേദിയിൽ സന്നിഹിതരായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us