സര്‍ക്കാര്‍ സ്ഥാപനങ്ങളെന്ന വ്യാജേന തട്ടിപ്പ്, കുവൈത്തില്‍ മുന്നറിയിപ്പ്‌

സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പേരില്‍ നടക്കുന്ന തട്ടിപ്പുകളെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം

New Update
scam

കുവൈത്ത് സിറ്റി: സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പേരില്‍ നടക്കുന്ന തട്ടിപ്പുകളെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. സിവില്‍ ഐഡി പുതുക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സ്ഥാപനങ്ങളെന്ന വ്യാജേന സോഷ്യല്‍ മീഡിയയില്‍ ഇടപെടുന്നവരുമായുള്ള ആശയവിനിമയം ഒഴിവാക്കണമെന്നാണ് നിര്‍ദ്ദേശം. 

Advertisment

വ്യക്തിഗത വിവരങ്ങള്‍ തേടിയും മറ്റും ആഭ്യന്തര മന്ത്രാലയം സോഷ്യല്‍ മീഡിയയിലൂടെ ബന്ധപ്പെടാറില്ലെന്ന്‌ ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയയിലെ മേജർ സാറാ ജാമിൽ പറഞ്ഞു.

ഗവർണറേറ്റുകളിലുടനീളമുള്ള ക്രിമിനൽ എവിഡൻസ് ഡിപ്പാർട്ട്‌മെൻ്റുകളിൽ വർഷാവസാന സമയപരിധിക്ക് മുമ്പ് ബയോമെട്രിക് ഫിംഗർപ്രിൻ്റ് രജിസ്‌ട്രേഷൻ പൂർത്തിയാക്കണമെന്നും മന്ത്രാലയം പ്രവാസികളെ ഓർമ്മിപ്പിച്ചു. ഈ നടപടിക്രമത്തിന് സഹേൽ ആപ്പ് വഴി മുൻകൂർ അപ്പോയിൻ്റ്മെൻ്റ് ബുക്കിംഗ് ആവശ്യമാണ്.

Advertisment