സാരഥി രജത ജൂബിലി ആഘോഷം “സാരഥീയം@25” നാളെ

സാരഥി കുവൈറ്റിന്റെ  25-ാം വാർഷിക ആഘോഷം “സാരഥീയം@25” നവംബർ 15 നു വൈകുന്നേരം 3 മണി മുതൽ

New Update
saradhi kw

കുവൈത്ത്: സർവീസ് ടു ഹ്യൂമാനിറ്റി എന്ന ആപ്തവാക്യം മുഖമുദ്രയാക്കി പ്രവർത്തിച്ചുവരുന്ന സാരഥി കുവൈറ്റിന്റെ  25-ാം വാർഷിക ആഘോഷം “സാരഥീയം@25” നവംബർ 15 നു വൈകുന്നേരം 3 മണി മുതൽ ഹവല്ലി പാർക്കിലെ വേദിയിൽ വെച്ച് നടക്കും.

Advertisment

രജത ജൂബിലി നിറവിൽ നിൽക്കുന്ന സാരഥി കുവൈറ്റിന്റെ പരമോന്നത പുരസ്കാരമായ ഗുരുദേവ സേവാരത്ന അവാർഡ് മാനുഷിക സേവനങ്ങൾക്കായുള്ള ആദരവായി ലുലു ഗ്രൂപ്പ്‌ ഇന്റർനാഷനൽ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ എം എ യൂസഫലിയ്ക്ക്  നൽകി ആദരിക്കും.

വീരേശ്വരാനന്ദ സ്വാമികൾ, ശിവഗിരി മഠം ഉപദേശക സമിതി അംഗവും വ്യവസായിയുമായ ബാബുരാജ്, ഇന്ത്യൻ എംബസി പ്രതിനിധികൾ എന്നിവർ വിശിഷ്ട അതിഥികൾ ആയി പങ്കെടുക്കും.

50 കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസ ധനസഹായം എന്ന സാരഥിയുടെ സ്വപ്ന പദ്ധതിയ്ക്ക് സാരഥീയം@25 വേദിയിൽ തുടക്കം കുറിക്കും. 

saradhi kw 1

പഠന മികവ് പുലർത്തുന്ന 25 വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള സ്കോളർഷിപ്പും സാരഥി ട്രസ്റ്റിന്റെ ചേർത്തലയിലുള്ള വിദ്യാഭ്യാസ സ്ഥാപനമായ എസ്‌സിഎഫ്ഇയുടെ നേതൃത്വത്തിൽ വയനാട് ദുരിത ബാധിത പ്രദേശത്തെ 25 കുട്ടികൾക്ക് കേന്ദ്ര യൂണിഫോം സേവനങ്ങൾക്കായുള്ള തൊഴിലധിഷ്ടിത പരിശീലനവും ഉൾപ്പെടെ വിദ്യാഭ്യാസമേഖലയിൽ ഒരു കോടി രൂപയുടെ പദ്ധതികൾ ആണ് സാരഥി ആസൂത്രണം ചെയ്തിരിക്കുന്നത്.

രജത ജൂബിലി വാർഷികം എന്നും ഓർമയിൽ സൂക്ഷിക്കുവാൻ സ്മരണികയായി ഗോൾഡ് കോയിൻ പ്രകാശനവും വേദിയിൽ നടക്കും.

പത്ത് പന്ത്രണ്ടാം ക്ലാസ്സുകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള ശാരദാംബ എക്സലൻസ് അവാർഡിന്റെ വിതരണവും വേദിയിൽ നടക്കും. കൂടാതെ സാരഥിയുടെ ഭവന നിർമാണ പദ്ധതിയിൽ പൂർത്തിയാക്കിയ പതിനൊന്നാമത് വീടിന്റെ താക്കോൽ നിർവ്വഹണവും വേദിയിൽ വെച്ചു നടക്കുന്നു.

പിന്നണി ഗായകർ ഹരിചരൺ ശേഷാദ്രി, ശിഖ പ്രഭാകരൻ, ഡ്രമ്മർ കുമരൻ എന്നിവരുടെ നേത്യത്വത്തിൽ സംഗീതനിശയും അരങ്ങേറും എന്ന് ഭാരവാഹികൾ പത്ര കുറിപ്പിൽ അറിയിച്ചു.