/sathyam/media/media_files/2026/02/08/whatsapp-image-2-2026-02-08-14-49-14.jpeg)
കുവൈറ്റ് സിറ്റി: കുവൈറ്റിലെ പത്തനംതിട്ട ജില്ലാ അസോസിയേഷൻ (PDA) തങ്ങളുടെ രജത ജൂബിലി ആഘോഷമായ “രജതപൗർണമി–2026” 2026 ഫെബ്രുവരി 13-ാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് അബ്ബാസിയ സെൻട്രൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് ആഘോഷിക്കുന്നു.
25 വർഷത്തെ സേവനവും സമൂഹബന്ധവും അനുസ്മരിക്കുന്ന ഈ പരിപാടിയുടെ മുഖ്യാതിഥികൾ ആയി ആന്റോ ആന്റണി എം.പി,എച്ച് ഇ പരമിത ത്രിപാഠി (ഇന്ത്യൻ അംബാസഡർ, കുവൈറ്റ്), വീണാ ജോർജ് (കേരള ആരോഗ്യ മന്ത്രി) പങ്കെടുക്കും.
വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികളോടൊപ്പം വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള പ്രഗല്ഭ വ്യകതികൾക്കുള്ള പുരസ്കാര വിതരണവും, കവി കടമ്മനിട്ടയുടെ കുറത്തി എന്ന കവിതയുടെ ദൃശ്യാവിഷ്കാരവും, അഫ്സൽ–അഖില നയിക്കുന്ന ലൈവ് ബാൻഡ് സംഗീത പരിപാടിയും, മെന്റലിസ്റ്റ് അനന്തുവിന്റെ മെന്റലിസം ഷോയും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും.
PDAയുടെ സിൽവർ ജൂബിലി ആഘോഷങ്ങളിൽ പങ്കുചേരാൻ എല്ലാ അംഗങ്ങളെയും കുടുംബങ്ങളെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:
📞 66501482 | 66242655 | 65836578 | 50846575 | 69699347
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us