കുവൈറ്റ് :വിദ്യാർത്ഥികളുടെ സുരക്ഷയും ആരോഗ്യവും മുൻനിർത്തി സ്കൂൾ ബാഗുകളുടെ ഭാരം അമ്പത് ശതമാനം വരെ കുറയ്ക്കാൻ നടപടി സ്വീകരിക്കുന്നതായി വിദ്യാഭ്യാസ മന്ത്രാലയം.
പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്താൻ നിരവധി സാമൂഹ്യ-കർമ്മ പദ്ധതികൾ ഒരുമിച്ച് നടപ്പാക്കുന്നതിനാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം.
2024-2025 അധ്യയന വർഷത്തിലെ രണ്ടാം സെമസ്റ്റർ പാഠപുസ്തകങ്ങൾ, സ്കൂൾ ബാഗുകളുടെ ഭാരം കുറക്കുന്നതിനുള്ള പ്രത്യേക സവിശേഷതകളോടെ അച്ചടിച്ച് പ്രസിദ്ധീകരിക്കുന്നതാണ് പരിഹാരങ്ങളിലൊന്ന്.
അക്കാദമിക് വിഷയങ്ങൾക്കായുള്ള ജനറൽ ടെക്‌നിക്കൽ ഗൈഡൻസ് അംഗീകരിച്ച പാഠ്യപദ്ധതിയുടെ അനുസൃതമായി 2024-2025 വർഷത്തിന്റെ രണ്ടാം സെമസ്റ്റർ പാഠപുസ്തകങ്ങൾ രണ്ട് ഭാഗങ്ങളായി വിഭജിക്കുകയും അതിലൂടെയുള്ള ഭാരം കുറയ്ക്കലും ലക്ഷ്യമിടുന്നു.