/sathyam/media/media_files/2025/11/13/untitled-2025-11-13-20-55-44.jpg)
കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ സാരഥി കുവൈറ്റ് 26-ാമത് വാർഷികം "സാരഥീയം 2025"അതിവിപുലമായി ആഘോഷിച്ചു .
നവംബർ 7 നു അഹമ്മദി ഡി പിഎസ് ആഡിറ്റോറിയത്തിൽ വെച്ച് നടന്ന ആഘോഷത്തിൽ മുഖ്യ അതിഥിയായ ഇന്ത്യൻ എംബസി കമ്മ്യൂണിറ്റി അഫയേഴ്‌സ് വിഭാഗം ഫസ്റ്റ് സെക്രട്ടറി മാനസ് രാജ് പട്ടേൽ ഉദ്ഘാടനം ചെയ്തു .
സാരഥി ഇന്ത്യൻ സമൂഹത്തിന് ചെയ്യുന്ന സേവനങ്ങളെ, വീശിഷ്യ ട്രൈബൽ മേഖലയിലും വിദ്യാഭ്യാസ മേഖലയിലും നൽകുന്ന സഹായങ്ങളെ ശ്രീ മാനസ് രാജ് പട്ടേൽ അദ്ദേഹത്തിന്റെ ഉദ്ഘാടന പ്രസംഗത്തിൽ പ്രത്യേകം പരാമർശിച്ചു.
സാരഥിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഇന്ത്യൻ എംബസിയുടെ എല്ലാ സഹായങ്ങളും ഉണ്ടാകുമെന്നും അറിയിച്ചു.
യുഎഇയിലെ പ്രമുഖ വ്യവസായിയും സേവനം യുഎഇ ചെയർമാനുമായ എം കെ രാജൻ വിശിഷ്ടാതിഥിയായി പങ്കെടുത്തു.
ആഗോള ശ്രീനാരായണ പ്രസ്ഥാനങ്ങൾക്ക് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചു സാരഥിയുടെ ഈ വർഷത്തെ ഗുരുദേവ കർമശ്രേഷ്ഠ അവാർഡ് എം കെ രാജന് നൽകി ആദരിച്ചു.
സാരഥീയം 2025 സ്മരണിക വിശിഷ്ടാതിഥി എം കെ രാജൻ ,സ്മരണിക കമ്മിറ്റി കൺവീനർ സൈഗാൽ സുശീലനു നൽകി പ്രകാശനം ചെയ്തു.
സാരഥി അംഗം സുലേഖ അജി എഴുതിയ വെള്ളാരംങ്കല്ലുകൾ എന്ന പുസ്‌കത്തിന്റെ പ്രകാശനവും. 93മത് ശിവഗിരി തീർത്ഥാടന പതാക കൈമാറ്റവും വിശിഷ്ടാതിഥി എം കെ രാജൻ നിർവഹിച്ചു.
സാരഥി കുവൈറ്റ് സിൽവർ ജൂബിലിയുടെ ഭാഗമായി പ്രഖാപിച്ച 25 വിദ്യാർത്ഥികൾക്കായുള്ള സ്കോളർഷിപ്പ് പ്രോഗ്രാമിന്റെ ഔദ്യോഗിക തുടക്കം ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി മാനസ് രാജ് പട്ടേൽ, ഐബിപിസി സെക്രട്ടറി കെ. പി സുരേഷ്, സ്കോളർഷിപ് പ്രോഗ്രാം ചീഫ് കോർഡിനേറ്റർ സുരേഷ് കെ എന്നിവർ നിർവഹിച്ചു.
/filters:format(webp)/sathyam/media/media_files/2025/11/13/untitled-2025-11-13-20-55-21.jpg)
10, 12 ക്ലാസുകളിൽ ഉന്നത വിജയം നേടിയ സാരഥി അംഗങ്ങളുടെ കുട്ടികളെ വേദിയിൽ ശാരതാംഭ എക്‌സെല്ലെൻസ് അവാർഡ് നൽകി ആദരിച്ചു.
ബഹറിൻ എക്സ്ചേഞ്ച് കമ്പനി സി ഇ ഒ മാത്യൂസ് വർഗീസ്, ഫുവാദ് അൽഘാനിം ആൻഡ് സൺസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് സി എഫ് ഓ. എസ് എൻ രാമചന്ദ്രൻ, ഐ ബിപിസി സെക്രട്ടറി സുരേഷ് കെ പി,വില്ലവ സംഘ കുവൈറ്റ് പ്രസിഡണ്ട് അമർനാഥ് സുവർണ്ണ, സാരഥി ജനറൽ സെക്രട്ടറി വിനോദ് ചീപ്പാറയിൽ,സാരഥി ട്രസ്റ്റ് ചെയർമാൻ ജിതിൻദാസ്, വനിതാ വേദി ചെയർ പേഴ്സൺ ബിജി അജിത് കുമാർ, ഗുരുകുലം പ്രസിഡന്റ് അലഗ്ര പ്രിജിത് എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.
സാരഥി സെന്റർ ഫോർ എക്സ് ലെൻസിന്റ നവീകരിച്ച വെബ്സൈറ് സാരഥി പ്രസിഡന്റ് പ്രകാശനം ചെയ്തു. ശ്രീനാരായണ ഗുരുദേവന്റെ ജീവിത ചരിത്രവും ഗുരുദേവ കൃതികളും ആസ്പദമാക്കി ഐ വി സുനീഷ് സംവിധാനം ചെയ്തു സാരഥിയുടെ കലാകാരന്മാർ അണിയിച്ചൊരുക്കിയ ഗുരു പ്രസാദം എന്ന ഹൃദയസ്പർശിയായ സംഗീത നൃത്ത നാടകം കാണികൾക്ക് നയനാനന്ദകരമായ ദൃശ്യവിരുന്ന് ഒരുക്കി.
നിത്യ മാമൻ, അഭിജിത്ത് കൊല്ലം, ഗോകുൽ ഗോപകുമാർ, ശ്യാം എന്നിവരുടെ നേതൃത്വത്തിലുള്ള സംഗീതവിരുന്ന് സാരഥീയം 2025 ആഘോഷ പരിപാടിയുടെ മാറ്റ് കൂട്ടുന്ന ഒരു പരിപാടിയായിരുന്നു.
സാരഥി പ്രസിഡന്റ് ജിതേഷ് എം. പി അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രോഗ്രാം കമ്മിറ്റി കൺവീനർ മഞ്ജു സുരേഷ് സ്വാഗതവും ആക്ടിംഗ് ട്രഷറർ വിനേഷ് വാസുദേവൻ നന്ദിയും പ്രകാശിപ്പിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us