കുവൈറ്റ് സെൻറ് പീറ്റേഴ്സ്  സി.എസ്.ഐ ആദ്യഫല പെരുന്നാൾ  ജനുവരി 17ന്

New Update
havest festi

കുവൈറ്റ് : കുവൈറ്റ് സെൻറ് പീറ്റേഴ്സ് സി.എസ്ഐ. ഇടവകയുടെ  ആദ്യഫല പെരുന്നാൾ  2026 ജനുവരി 17 ശനിയാഴ്ച്ച രാവിലെ 8 മണി മുതൽ   എൻ.ഇ.സി.കെ ദേവാലയത്തിൽ നടത്തപ്പെടും . സമർപ്പണശുശ്രൂഷയോടെ ആദ്യഫലപ്പെരുന്നാളിനു  ആരംഭമാകും.

Advertisment

സുപ്രസിദ്ധ ക്രിസ്തീയ ഗാന രചയിതാവും ഡി .എസ്. എം. സി. മുൻ ഡയറക്ടറുമായ റവ. സാജൻ പി. മാത്യു ആദ്യ ഫല പെരുന്നാൾ ഉദ്ഘാടനം ചെയ്യും . ഇന്ത്യൻ എംബസി പ്രതിനിധി ഹരീത്ത് ഖേത്തൻ ഉൾപ്പെടെ കുവൈറ്റിലെ വിവിധ ആധ്യാത്മിക സാമൂഹിക നേതാക്കന്മാർ പങ്കെടുക്കുന്നതായിരിക്കും. റവ. സി എം ഈപ്പൻ അദ്ധ്യക്ഷത വഹിക്കും 

ജനറൽ കൺവീനർ വിനോദ് കുര്യൻ , ജോൺസൺ വർഗീസ് ,ഫിൽജി ജേക്കബ് , തോമസ് ജോൺ എന്നിവർ വിവിധ കമ്മിറ്റികൾക്ക് നേതൃത്വം വഹിക്കുന്നു. ഹാർവെസ്റ് ഫെസ്റ്റിവലിൽ 30 വ്യത്യസ്ത ഭക്ഷണശാലകൾ പ്രവർത്തിക്കും ,  വിവിധ കലാ സാംസ്കാരിക പരിപാടികളും വിവിധ ക്രിസ്തീയ ദേവാലയങ്ങളുടെ ഗായകസംഘങ്ങളുടെ ഗാനശുശ്രൂഷകളും ആദ്യഫല പെരുന്നാളിനോട് അനുബന്ധിച്ച് ക്രമീകരിച്ചിരിക്കുന്നു.

Advertisment