കുവൈറ്റ്: കുവൈത്തിന്റെ 64-ാം ദേശീയ ദിനത്തെയും 34-ാം വിമോചന ദിനാഘോഷങ്ങൾ ബയാൻ പാലസിൽ നടന്ന ഔദ്യോഗിക പതാക ഉയർത്തൽ ചടങ്ങോടെ ആരംഭിച്ചു. കുവൈത്തിന്റെ അമീർ ശൈഖ് മിഷ്അൽ അൽ അഹമ്മദ് അൽ ജാബിർ അൽ സബാഹ് ചടങ്ങിന് നേതൃത്വം നൽകി.
/sathyam/media/media_files/2025/02/02/NjRqiZlozVcAGta8KmwW.jpg)
ദേശീയ ആഘോഷങ്ങളുടെ ഔദ്യോഗിക തുടക്കമായി കുവൈത്തിലെ ആറ് ഗവർണറേറ്റുകളിലും പതാക ഉയർത്തൽ ചടങ്ങുകൾ നടന്നു. തെരുവുകളിലും ഗവൺമെന്റ് കെട്ടിടങ്ങളിലുമെങ്ങും അമീറും കിരീടാവകാശിയും ഉൾപ്പെടെയുള്ള നേതാക്കളുടെയും കുവൈത്ത് പതാകയുടെയും ചിത്രങ്ങളോടെ രാജ്യത്ത് ഉത്സവാന്തരീക്ഷം നിറഞ്ഞു.
/sathyam/media/media_files/2025/02/02/CZVx7zDCg771nOibjNPl.jpg)
രാജ്യത്തിന്റെ ചരിത്രവും നേട്ടങ്ങളും ദേശീയ തലത്തിൽ മുന്നോട്ടുവച്ച നാഴികക്കല്ലുകളും ആഘോഷങ്ങളിലൂടെ വമ്പിച്ച രീതിയിൽ പ്രദർശിപ്പിക്കും. കുവൈത്ത് 2025-ലെ അറബ് സംസ്‌കാരത്തിന്റെയും മാധ്യമത്തിന്റെയും തലസ്ഥാനമായി തെരഞ്ഞെടുത്തതിന്റെ പശ്ചാത്തലത്തിൽ ഈ വർഷത്തെ ആഘോഷങ്ങൾ പ്രത്യേക പ്രാധാന്യമർഹിക്കുന്നു.
കുവൈത്തിന്റെ സമ്പന്നമായ സംസ്‌കാരവും കലയും മാധ്യമ രംഗത്തെ മുന്നേറ്റങ്ങളും ആഗോള സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കാൻ ഈ ആഘോഷങ്ങൾ വലിയ അവസരമാകുന്നു.
/sathyam/media/media_files/2025/02/02/9A0Zbp1k6AdPbBXMrsXH.jpg)
അറബ് രാജ്യങ്ങൾക്കിടയിലെ സാംസ്‌കാരിക സൗഹൃദത്തിന്റെയും സംവാദത്തിന്റെയും ഭാവി ഭദ്രമായതാക്കാൻ കുവൈത്ത് നടത്തുന്ന ശ്രമങ്ങൾക്കും ഈ ദേശീയ ആഘോഷങ്ങൾ മാറ്റുരച്ചു നിൽക്കും.