ടീനേജിന് ലെവലപ്പ് ശിൽപ്പശാല സംഘടിപ്പിച്ചു

New Update
iick
കുവൈത്ത് സിറ്റി : ശാരീരികവും  മാനസികവുമായ ഒരുപാടു മാറ്റങ്ങൾക്കു വിധേയമാകുന്ന പ്രായമാണ് ടീനേജെന്നും കുട്ടിയുടെ പഠിത്തത്തിൽ ശ്രദ്ധിക്കുന്നതിനൊപ്പം ആത്മാഭിമാനമുള്ള ഒരു വ്യക്തിയായി വളരാൻ അവരെ സഹായിക്കണമെന്ന് യുവ മോഡിവേറ്ററും ഐ.എസ്.എം സംസ്ഥാന വൈസ് പ്രസിഡൻറുമായ റിഹാസ് പുലാമന്തോൾ വിശദീകരിച്ചു. ഇന്ത്യൻ ഇസ്ലാഹി സെൻറർ വിദ്യാർത്ഥി വിഭാഗമായ എം.എസ്.എം സാൽമിയ ഐ.ഐ.സി ഹാളിൽ സംഘടിപ്പിച്ച ലെവലപ്പ് ചേസ് ഗോൾസ് നോറ്റ് ലിമിറ്റ്സ് എന്ന സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരാജയത്തിൽ തളർന്നുപോകാതെ വിജയത്തിലേക്കു മുന്നേറാനുള്ളതാണ് ജീവിതമെന്ന് കുട്ടികൾക്ക് പറഞ്ഞുകൊടുക്കണം. തെറ്റുകൾ കണ്ടാൽ ശിക്ഷിക്കുന്നതുപോലെ നല്ല കാര്യങ്ങൾ ചെയ്താൽ മക്കളെ അഭിനന്ദിക്കാനും മടിക്കരുത്. തുറന്നു സംസാരിക്കുക വഴി കുട്ടികൾ അനുഭവിക്കുന്ന പല ആകുലതകളും മനസ്സിലാക്കാൻ കഴിയും. വീട്ടിലെ കാര്യങ്ങളെല്ലാം മക്കളോട് സംസാരിക്കുകയും അവരുടെ അഭിപ്രായം തേടുകയും ചെയ്യുക. പരിഗണിക്കപ്പെടുന്ന ഒരാൾ തന്നെയാണ് താൻ എന്ന തോന്നൽ കുട്ടികളിൽ വളർത്താൻ ഇത് സഹായിക്കും - റിഹാസ് സൂചിപ്പിച്ചു.

സംഗമം കിസ്ർ റിസർച്ച് സെയറ്റിസ്റ്റ് ജാഫർ അലി പാറോൾ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സെക്രട്ടറി നബീൽ ഫറോഖ് അധ്യക്ഷത വഹിച്ചു. ഐ.ഐ.സി ജനറൽ സെക്രട്ടറി മനാഫ് മാത്തോട്ടം സ്വാഗതം പറഞ്ഞു.
Advertisment
Advertisment