/sathyam/media/media_files/3jJeddFaH3y1Y6G1y0iJ.jpg)
കുവൈത്ത് സിറ്റി: ഓഗസ്റ്റ് 22. രാജ്യത്ത് വാഹനങ്ങൾ ഓടിക്കാനുള്ള ലൈസെൻസ് ലഭിക്കുന്നതിനുവേണ്ടിയുള്ള ടെസ്റ്റുകളുടെ രീതികളിൽ പരിഷ്കരണം വരുത്തി ആഭ്യന്തര മന്ത്രാലയം. ഇതനുസരിച്ച് കൃത്യമായി സീറ്റ് ബെൽറ്റ് ധരിക്കൽ ,വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കുക, നടപ്പാതയോട് ചേർന്നുള്ള പാർക്കിംഗ് സ്ഥലങ്ങളിൽ കൃത്യമായി നിർത്തുക, ചുവന്ന ലൈറ്റിൽ നിർത്തുക, പരിമിതമായ സ്ഥലത്ത് നിന്ന് വാഹനം തിരിക്കുക,ഡ്രൈവിങ്ങിന്റെ തുടക്കത്തിലും ഓടിക്കൊണ്ടിരിക്കുമ്പോഴും മാനുവൽ ട്രാൻസ്മിഷൻ ഉപയോഗിക്കുക തുടങ്ങിയ ആറു കാര്യങ്ങളിൽ ഘട്ടം ഘട്ടമായുള്ള പരിശോധനകൾക്ക് ലൈസൻസിന് അപേക്ഷിച്ചയാൾ വിധേയനാകേണ്ടിവരും.
മന്ത്രാലയത്തിലെ ബന്ധപ്പെട്ട ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇതിൽ റെഡ് സിഗ്നലിൽ വാഹനം നിർത്തൽ ,പരിമിതമായ സ്ഥലത്തുനിന്ന് വാഹനം തിരിക്കൽ എന്നിവ ഒഴിച്ച് ഓരോ ഘട്ടത്തിനും മാക്സിമം 10 മാർക്ക് വീതം ആണ് കണക്കാക്കിയത്. റെഡ് സിഗ്നലിൽ വാഹനം നിർത്തൽ ,പരിമിതമായ സ്ഥലത്തുനിന്ന് വാഹനം തിരിക്കൽ എന്നിവയുടെ പരീക്ഷയിൽ മാക്സിമം 30 മാർക്ക് ആണ് കണക്കാക്കിരിയിരിക്കുന്നത് . ഇങ്ങനെ മൊത്തം 100 മാർക്കിൽ 75 ശതമാനം ലഭിച്ചില്ലെങ്കിൽ അപേക്ഷകൻ പരീക്ഷയിൽ പരാജയപ്പെട്ടതായി കണക്കാക്കും.
പ്രാക്ടിക്കൽ ടെസ്റ്റ് ഓഫീസറും ടെസ്റ്റിംഗ് ഡിപ്പാർട്ട്‌മെൻ്റ് മേധാവിയും അംഗീകരിക്കുന്ന പുതിയ ഫോം അനുസരിച്ച് അപേക്ഷകൻ്റെ ഗ്രേഡു ഫോം പൂരിപ്പിച്ച് മൂല്യനിർണ്ണയം നടത്തുന്ന ആൾ തന്നെയാണ് ടെസ്റ്റിംഗ് ഏരിയയിലെ എക്സാമിനർ ആയിവരികയെന്നും അധികൃതർ വ്യക്തമാക്കി. ആറു ഗവര്ണറേറ്റുകളിലെ ബന്ധപ്പെട്ട ഡ്രൈവിങ്ങ് ടെസ്റ്റ് ഡിപ്പാർട്‌മെന്റുകൾക്ക് പുതിയ അപേക്ഷകരിൽ ഈ രീതി നടപ്പിലാക്കാനുള്ള നിർദേശം ട്രാഫിക് വകുപ്പ് നൽകിയിട്ടുണ്ട്. അതേസമയം പൊതു , സ്വകാര്യ ,കൺസ്ട്രക്ഷൻ മേഖലയിലുള്ള വാഹനങ്ങൾ ഓടിക്കുന്നതിനുവേണ്ടി ലൈസൻസിന് അപേക്ഷ കൊടുത്ത എല്ലാവർക്കും ഇത് ബാധകമാണെന്ന് ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് അഫയേഴ്‌സ് ആഭ്യന്തര മന്ത്രാലയം അസിസ്റ്റൻ്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ യൂസഫ് അൽ ഖദ്ദ പറഞ്ഞു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us