കുവൈറ്റ് സിറ്റി: കുവൈറ്റിലെ മലങ്കര കത്തോലിക്കാ സഭ കൂട്ടായ്മയായ കെ. എം. ആർ. എം ന്റെ യുവജനവിഭാഗമായ എം. സി.വൈ. എം - കെ. എം. ആർ. എം ഓൺലൈനായി വനിതാദിനാഘോഷം സംഘടിപ്പിച്ചു.
എം. സി. വൈ. എം വൈസ് പ്രസിഡണ്ട് . മിഥുല ബെൻസിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് എം. സി. വൈ. എം കുവൈറ്റ് ഡയറക്ടർ റവ. ഡോ .തോമസ് കാഞ്ഞിരമുകളിൽ ഉദ്ഘാടനം നിർവഹിച്ചു.
കെ സി എം എസ് പ്രസിഡന്റും ബഥനി സന്യാസിനി സമൂഹത്തിന്റെ മദർ ജനറലുമായ സിസ്റ്റർ. ഡോ. ആർദ്ര എസ്. ഐ. സി വനിതാദിന സന്ദേശവും ക്ലാസും നയിച്ചു. കെ. എം. ആർ. എം പ്രസിഡന്റ് . ഷാജി വർഗീസ്, എം. സി. വൈ. എം ആനിമേറ്റർ ജോർജ് മാത്യു എന്നിവർ യോഗത്തിന് ആശംസകൾ അറിയിക്കുകയും ചെയ്തു.
പ്രസ്തുത മീറ്റിംഗിൽ എം. സി. വൈ. എം -കെ . എം. ആർ. എം ഭാരവാഹികൾ, എം.സി. വൈ. എം പ്രവർത്തകർ എന്നിവർ പങ്കെടുത്തു.പ്രോഗ്രാമുകൾക്ക് എം. സി. വൈ. എം പ്രസിഡന്റ് ജയിംസ് കെ. എസ്, സെക്രട്ടറി റിനിൽ രാജു, ട്രഷറർ റല്ലു. പി. രാജു, വൈസ് പ്രസിഡന്റ് .മിഥുല ബെൻസി, ജോയിൻ സെക്രട്ടറി കുമാരി. ഡെനി അലക്സ് എന്നിവർ നേതൃത്വം നൽകി.