സീറോ മലബാര്‍ സഭയുടെ തലവനും പിതാവുമായ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലിന് കുവൈറ്റില്‍ ഉജ്ജ്വല സ്വീകരണം

കുവൈറ്റില്‍ രണ്ടു ദിവസത്തെ ഹ്രസ്വ സന്ദര്‍ശനത്തിന് എത്തിയ സീറോ മലബാര്‍ സഭയുടെ തലവനും പിതാവുമായ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലിന് കുവൈറ്റ് ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ അത്യുജ്ജ്വല സ്വീകരണം നല്‍കി.

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update
bishop 11

കുവൈറ്റ്: കുവൈറ്റില്‍ രണ്ടു ദിവസത്തെ ഹ്രസ്വ സന്ദര്‍ശനത്തിന് എത്തിയ സീറോ മലബാര്‍ സഭയുടെ തലവനും പിതാവുമായ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലിന് കുവൈറ്റ് ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ അത്യുജ്ജ്വല സ്വീകരണം നല്‍കി.

Advertisment

അപ്പോസ്‌തോലിക് വികാരിയറ്റ് ഓഫ് നോര്‍ത്തേണ്‍ അറേബ്യയുടെ അപ്പോസ്‌തോലിക് വികാര്‍ അഭിവന്ദ്യ ബിഷപ്പ് ആല്‍ദോ ബറാര്‍ഡി   അബ്ബാസിയ ഇടവക  വികാരിയും പിതാവിന്റെ സന്ദര്‍ശനത്തിന്റെ ജനറല്‍ കോഡിനേറ്ററുമായ റവ. ഫാദര്‍ സോജന്‍ പോളിനോടും അഹമ്മദി ഇടവക സീറോ മലബാര്‍ ഇന്‍ ചാര്‍ജ്  റവ ഫാദര്‍ ജിജോ തോമസിനോടും അപ്പോസ്‌തോലിക് വികാരിയറ്റ് ഓഫ് നോര്‍ത്തേണ്‍ അറേബ്യയുടെ  ചാന്‍സിലര്‍ റവ. ഫാദര്‍ ആന്റണി ലോപ്പസിനോടും ഒപ്പം കുവൈറ്റ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നേരിട്ട് എത്തിയാണ് സ്വീകരിച്ചത് .

bishop 2

അപ്പോസ്‌തോലിക് വികാരിയറ്റ് ഓഫ് നോര്‍ത്തേണ്‍ അറേബ്യയുടെ ബിഷപ്പ്  അഭിവന്ദ്യ ആള്‍ഡോ ബറാര്‍ ഡിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് അഭിവന്ദ്യ മാര്‍ റാഫേല്‍ തട്ടില്‍ വലിയ പിതാവ് കുവൈറ്റില്‍ സന്ദര്‍ശനത്തിന് എത്തിയത്.

അഭിവന്ദ്യ തട്ടില്‍ പിതാവിന് ഒപ്പം സെക്രട്ടറി ഫാദര്‍ മാത്യു തുരുത്തിപ്പള്ളി, സീറോ മലബാര്‍ മൈഗ്രേന്‍സ് കമ്മീഷന്‍ സെക്രട്ടറി ഫാദര്‍ ഫ്രാന്‍സിസ് ഇലവുത്തിങ്കല്‍ എന്നിവരുമുണ്ടായിരുന്നു.

കുവൈറ്റ് കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ചങ്ങനാശ്ശേരി, പാലാ, കാഞ്ഞിരപ്പള്ളി, എറണാകുളം, കോതമംഗലം, ഇടുക്കി ഇരിഞ്ഞാലക്കുട, തൃശ്ശൂര്‍ , പാലക്കാട്, തലശ്ശേരി, താമരശ്ശേരി, മാനന്തവാടി, എന്നീ രൂപതകളില്‍ നിന്നുള്ള രൂപത പ്രവാസി കൂട്ടായ്മകള്‍ അഭിവന്ദ്യ മാര്‍ റാഫേല്‍ തട്ടില്‍ പിതാവിനെ സ്വീകരിച്ചു.

തുടര്‍ന്ന് അഭിവന്ദ്യ ആള്‍ഡോ പിതാവ് തന്റെ വാഹനത്തില്‍ അഭിവന്ദ്യ മാര്‍ റാഫേല്‍ തട്ടില്‍ പിതാവിനെ കുവൈറ്റ് കോ കത്തീഡ്രല്‍ ദേവാലയത്തിലേക്ക് എത്തിച്ചു.

കുവൈറ്റ് ഹോളി ഫാമിലി കോക്കത്തീഡ്രല്‍ ദേവാലയത്തിലാണ് അഭിവന്ദ്യ റാഫേല്‍ത്തട്ടില്‍ പിതാവിനും കൂടെയുള്ള വൈദികര്‍ക്കും താമസവും ഭക്ഷണവും ഒരുക്കിയിട്ടുള്ളത്. 

bishop 3

ഇന്ന് വൈകിട്ട് അബ്ബാസിയ ഇടവകയിലും അഹമ്മദി  ദേവാലയത്തിലും നാളെ സിറ്റി കോ കത്തീഡ്രല്‍ ദേവാലയത്തിലും സാല്‍മിയ ദേവാലയത്തിലും മാര്‍ റാഫേല്‍ത്തട്ടില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തും.

ഇന്ന് പന്ത്രണ്ടാം തീയതി വൈകിട്ട് 7:30ക്ക് അഹമ്മദി ദേവാലയത്തില്‍ പിതാവിന്റെ പ്രധാന കാര്‍മ്മികത്വത്തില്‍ ദിവ്യബലിയും നാളെ വൈകിട്ട് 7 മണിക്ക് സിറ്റി  കോ കത്തീഡ്രല്‍ ദേവാലയത്തില്‍ ദിവ്യബലിയും ഉണ്ടായിരിക്കുന്നതാണ്.


 അഭിവന്ദ്യ  മാര്‍ റാഫേല്‍ തട്ടിലിന്റെ സന്ദര്‍ശന വേളയില്‍ വിവിധ സീറോ മലബാര്‍ കൂട്ടായ്മകളും ആയി ചര്‍ച്ചകള്‍ നടത്തും. നാളെ  രാവിലെ അദ്ദേഹം കുവൈറ്റ് വത്തിക്കാന്‍ എംബസിയിലെത്തി വത്തിക്കാന്‍  അംബാസിഡര്‍   നൂണ്‍ഷിയോ ആര്‍ച്ച് ബിഷപ്പ് യൂജിന്‍ മാര്‍ട്ടിന്‍  ന്യൂ ജെന്റുമായി ചര്‍ച്ചകള്‍ നടത്തും. തുടര്‍ന്ന് പതിനാലിന് കുവൈറ്റില്‍ നിന്ന് അദ്ദേഹം  ബഹറിനിലേക്ക് യാത്ര തിരിക്കും.


ഗള്‍ഫ് മേഖലയില്‍ അഭിവന്ദ്യ തട്ടില്‍ പിതാവിന്റെ സന്ദര്‍ശനം സീറോ മലബാര്‍ വിശ്വാസികള്‍ വളരെ ആകാംക്ഷയോടെയാണ് നോക്കിക്കാണുന്നത്.
നേരത്തെ റോമില്‍ വച്ച് ഫ്രാന്‍സിസ് മാര്‍പാപ്പയും ഗള്‍ഫിലെ ബിഷപ്പുമാരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു


കുവൈറ്റ് കത്തോലിക്ക കോണ്‍ഗ്രസ് ഭാരവാഹികളായ പോള്‍ ചാക്കോ പായിക്കാട്ട് , മാത്യു ജോസ് ചെമ്പേത്തില്‍ വാട്ടപ്പിള്ളി, റോയി ജോണ്‍ പൂവത്തിങ്കല്‍, വിനോയ് വില്‍സണ്‍, ജേക്കബ് ആന്റണി വലിയ വീടന്‍, അജു തോമസ് കുറ്റിക്കല്‍, മാര്‍ട്ടിന്‍ ജോസ് കാഞ്ഞൂക്കാരന്‍, ആന്റണി തറയില്‍, സജി ആന്റണി മൂലന്‍ കറുകുറ്റിക്കാരന്‍, തോമസ് സെബാസ്റ്റ്യന്‍ കാനാവള്ളി, എന്നിവരുടെ നേതൃത്വത്തില്‍  ആണ് സ്വീകരണ പരിപാടികള്‍ ഒരുക്കിയത്.

Advertisment