മലപ്പുറം ജില്ലാ അസോസിയേഷൻ കുവൈറ്റ്‌ ഇഫ്താർ സംഗമം നടത്തി

അബ്ബാസിയ ഇന്റഗ്രേറ്റഡ് സ്കൂളിൽ വച്ചു നടത്തിയ ഇഫ്താർ സംഗമം ജാതി മത ഭേദമന്യേ ഒത്തു ചേർന്ന വൻ ജനാവലിയുടെ സാനിധ്യം കൊണ്ട് ഏറെ ശ്രദ്ധേയമായി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
mak

കുവൈറ്റ്‌: മലപ്പുറം ജില്ലാ അസോസിയേഷൻ കുവൈറ്റ്‌ ഇഫ്താർ സംഗമം നടത്തി. അബ്ബാസിയ ഇന്റഗ്രേറ്റഡ് സ്കൂളിൽ വച്ചു നടത്തിയ ഇഫ്താർ സംഗമം ജാതി മത ഭേദമന്യേ ഒത്തു ചേർന്ന വൻ ജനാവലിയുടെ സാനിധ്യം കൊണ്ട് ഏറെ ശ്രദ്ധേയമായി.

Advertisment

MAK ജനറൽ സെക്രട്ടറി നസീർ കാരംകുളങ്ങര സ്വാഗതമാശംസിച്ച് ആരംഭിച്ച ചടങ്ങിൽ MAK പ്രസിഡന്റ് അഡ്വ മുഹമ്മദ്‌ ബഷീർ അദ്ധ്യക്ഷനായിരുന്നു.  ക്വാളിറ്റി ഫുഡ്‌ സ്റ്റഫ്സ് മാനേജിങ് ഡയറക്ടർ മുസ്തഫ ഉണ്ണിയലുക്കൽ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ  ഇസ്മായിൽ വള്ളിയോത്ത് മുഖ്യ പ്രഭാഷണം നടത്തി.

mak1

MAK ന്റെ സ്പോൺസർമാരായ   ഹീനിക്സ്  ഇന്റർനാഷണൽ ചെയർമാൻ സുനിൽ പാറകപുറത്ത്,  മെഡ്എക്‌സ്‌ മെഡിക്കൽ കെയർ  മാനേജിങ് ഡയറക്ടർ വി. പി. മുഹമ്മദാലി, മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് കണ്‍ട്രി ഹെഡ്‌ അഫ്സൽ ഖാൻ, KUDA കൺവീനർ അലക്സ് പുത്തൂർ, എന്നിവർ മുഖ്യാഥിതികളായിരുന്നു.

mak2

MAK ട്രഷറർ  ഇല്ലിയാസ് പാഴൂർ രക്ഷധികാരികളായ വാസുദേവൻ മമ്പാട്, അനസ് തയ്യിൽ,MAK ഫൗണ്ടർ അഭിലാഷ് കളരിക്കൽ, ലേഡീസ് വിംഗ് ചെയർപേഴ്സൺ അനു അഭിലാഷ്, MAKids ചെയർപേഴ്സൺ  അബിയ മാർട്ടിൻ തുടങ്ങിയവർ ആശംസകൾ നേർന്നു.

കുവൈറ്റിലെ വിവിധ സംഘടന നേതാക്കളുടെ മഹനീയ സാനിധ്യം കൊണ്ട് ശ്രദ്ധേയമായ ഈ ഇഫ്താർ സംഗമത്തിനു ഇഫ്താർ കമ്മിറ്റി ജനറൽ കൺവീനർ റാഫി ആലിക്കൽ നന്ദി രേഖപ്പെടുത്തി.

 


 

Advertisment