Advertisment

മലപ്പുറം ജില്ലാ അസോസിയേഷൻ കുവൈറ്റ് ഏഴാം വാർഷികം - ഫിനിക്സ് മാമാങ്കം 2K 24 ആഘോഷിച്ചു

മലപ്പുറം ജില്ലക്കാരുടെ കൂട്ടായ്മയായ 'മാക്" ഫിനിക്സ് മാമാങ്കം 2k24 ഫെസ്റ്റും ഏഴാം വാർഷികം  മെയ് 10 വെള്ളിയാഴ്ച ആസ്പൈർ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂൾ ജലീബിൽ വെച്ച് അരങ്ങേറി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
1mak

കുവൈറ്റ്:  മലപ്പുറം ജില്ലക്കാരുടെ കൂട്ടായ്മയായ 'മാക്" ഫിനിക്സ് മാമാങ്കം 2k24 ഫെസ്റ്റും ഏഴാം വാർഷികം 

മെയ് 10 വെള്ളിയാഴ്ച ആസ്പൈർ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂൾ ജലീബിൽ വെച്ച് അരങ്ങേറി.

Advertisment

മാക് ന്റെ കുടുംബാംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാവിരുന്നോട് കൂടി ആരംഭിച്ച ഏഴാം വാർഷിക ആഘോഷം,നിറഞ്ഞ സദസ്സിൽ  ജനറൽ  കൺവീനർ മുജീബ്  കെ ടി സ്വാഗതം ആശംസിച്ചു കൊണ്ട് ആരംഭിക്കുകയും  മാക് പ്രസിഡന്റ്‌ അഡ്വക്കേറ്റ് മുഹമ്മദ് ബഷീർ അധ്യക്ഷത വഹിക്കുകയും ചെയ്തു. 

ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ഹരിത് ഷെല്ലറ്റ് ഭദ്രദീപം തെളിയിച്ച് മാമാങ്കം 2K24 ഉദ്ഘാടനം ചെയ്തു.

2mak

 ചടങ്ങിൽ ജനറൽ സെക്രട്ടറി നസീർ കാരം കുളങ്ങര  ഇതുവരെയുള്ള സംഘടനയുടെ പ്രവർത്തനം വിവരിച്ചു. മലപ്പുറം ജില്ലാ അസോസിയേഷന്റെ സുവനീർ, മെയിൻ സ്പോൺസർ സുനിൽ പറക്കപ്പാടത്ത് സുവനീർ കൺവീനർ അനീഷ് കാരാട്ടിൽ നിന്നും ഏറ്റുവാങ്ങി  പ്രകാശനം നിർവഹിച്ചു.

 ഫിനിക്സ് മാമാങ്കം 2K24  ടൈറ്റിൽ സ്പോൺസർ സുനിൽ പറക്കപ്പാടത്ത് മുഖ്യ പ്രഭാഷണം നടത്തി. കോ- സ്പോൺസർമാരായ    സെഗുരോ ഡയറക്ടർ മുഹമ്മദ് ഫനാസ്,      അൽനാസർ സ്പോർട്സ് മാനേജിംഗ്  ഡയറക്ടർ  യൂസഫ് അൽ റഷീദി, ഫ്രണ്ട് ലൈൻ ഗ്രൂപ്പ് ഡയറക്ടർ  മുസ്തഫ കാരി,  ക്വാളിറ്റി ഇന്റർനാഷണൽ ഫുഡ് മാനേജിങ് ഡയറക്ടർ  മുസ്തഫ ഉണ്ണിയാലുക്കൽ, സപ്ക റസ്റ്റോറന്റ് മാനേജിംഗ് ഡയറക്ടർ യൂനസ് അബ്ദുൽ റസാഖ്  എന്നിവരും വനിതവേദി ചെയർപേഴ്സൺ അനു അഭിലാഷ്, മാക് ഫൗണ്ടറും, രക്ഷാധികാരിയും, പ്രോഗ്രാം ജനറൽ കോഡിനേറ്ററുമായ  വാസുദേവൻ മമ്പാട്  എന്നിവരും ആശംസ പ്രസംഗം നടത്തി.

mak3

 ട്രഷറർ ഇല്യാസ് പാഴൂർ നന്ദി രേഖപ്പെടുത്തി. രക്ഷാധികാരിയും പ്രോഗ്രാം ജോയിൻ കൺവീനറും ആയ അനസ് തയ്യിൽ ,ജോയിൻ കോഡിനേറ്റർ ബിജു  ഭാസ്കർ എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി. 

 പ്രോഗ്രാം കമ്മിറ്റി കൺവീനർമാരായ അഷ്റഫ് ചോറോട്ട്, അനീഷ്‌ കരാട്ട് ,സുഭാഷ് മാറഞ്ചേരി,  ജോൺ ദേവസ്യ,   സലിം നിലമ്പൂർ,   ഷാജഹാൻ പാലാറ, മാക് ഫൗണ്ടർ അഭിലാഷ് കളരിക്കൽ,   ഷറഫുദ്ദീൻ പുറക്കായിൽ , മാർട്ടിൻ ജോസഫ്,  സിമിയ ബിജു , ഷൈല മാർട്ടിൻ എന്നിവർ പരിപാടി നിയന്ത്രിച്ചു.

 

നാട്ടിൽ നിന്നും വന്ന പ്രഗൽഭരായിട്ടുള്ള പിന്നണിഗായകർ കണ്ണൂർ ഷരീഫും, ലക്ഷ്മി ജയനും, കീർത്തന ശബരീഷ്,  സാംസണും നയിച്ച ഗാനമേള നിറഞ്ഞ സദസ്സിന് ഇമ്പമേകി.

Advertisment