കുവൈറ്റ്: മലങ്കര ഇവാഞ്ചലിക്കൽ ചർച്ച് കുവൈറ്റ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ അബ്ബാസിയ ആർട്ട് സർക്കിൾ ഓഡിറ്റോറിയത്തിൽ മ്യൂസിക്കൽ നൈറ്റ് റീസൗണ്ടിങ് സിമ്പൽസ് സംഘടിപ്പിച്ചു. ഇടവക വികാരി വെരി.റവ പ്രജീഷ് മാത്യുവിന്റെ അധ്യക്ഷതയിൽ സെൻതോമസ് ഇവാഞ്ചലികൽ ചർച്ച് കുവൈറ്റ് ഇടവക വികാരി റവ. എന്‍.എം. ജെയിംസ് മുഖ്യ അതിഥി ആയിരുന്നു.
ആരാധനയിൽ സംഗീതത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് മുഖ്യ അതിഥി സംസാരിച്ചു.ഇടവകയുടെ വൈസ് പ്രസിഡന്റ് എം.ടി തോമസ് ആശംസകൾ അറിയിച്ചു.ഗായക സംഘത്തിന്റെ സെക്രട്ടറി റിപ്പോർട്ട് വായിച്ചു.സിസ്റ്റർ സിനിമോളിന്റെ നേതൃത്വത്തിലുള്ള മലങ്കര ഇവാഞ്ചലിക്കൽ ചർച്ച് ഗായകസംഘം മ്യൂസിക്കൽ നൈറ്റിന് നേതൃത്വം നൽകുകയും ബ്രദർ മൃദുൻ ജോർജ് കൺവീനറായും ബ്രദർ ജെസ്വിൻ ജോയിൻ കൺവീനറായും പ്രവർത്തിച്ചു.
ബ്രദേഴ്സ് : ജോൺസൺ മാത്യു,സോനറ്റ് ജസ്റ്റിൻ,ജേക്കബ്,ജിതിൻ ടി എബ്രഹാം,നന്ദകുമാർ കെ.ജി. സിസ്റ്റേഴ്സ് : ടെൻസി,ഷിജി,ജെമിനി,മേഴ്സി എന്നിവർ പിന്നണിയിൽ പ്രവർത്തിച്ചു.