കുവൈത്തില്‍ മലയാളി യുവാവിനെ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കുവൈത്തില്‍ മലയാളി യുവാവിനെ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി

New Update
vibin vijayan

കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളി യുവാവിനെ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വയനാട് വടുവഞ്ചാല്‍ വട്ടത്തുവയല്‍ സ്വദേശി വിബിന്‍ (34) ആണ് മരിച്ചത്.

Advertisment

ഡെലിവറി ജീവനക്കാരനായ വിബിനെ മംഗഫിലെ താമസ കേന്ദ്രത്തിന് സമീപമുള്ള പാര്‍ക്കിംഗ് ഏരിയയിലുണ്ടായിരുന്ന കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാകാം മരണകാരണമെന്ന് സംശയിക്കുന്നു. 

പിതാവ്: വിജയന്‍. ഭാര്യ: രമിഷ. മക്കള്‍: നിഷാന്‍, ഇവാന്‍. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു.

Advertisment