കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസി മലയാളി നിര്യാതനായി. കണ്ണൂർ മുട്ടം സ്വദേശി മുഹമ്മദ് ഹാരിസ് (61) ആണ് മരിച്ചത്. കുവൈത്തിൽ ചികിത്സയിലിരിക്കെയാണ് മരണം.
ഭാര്യ: ജാസ്മിന, മക്കൾ: അമത് സഫ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമണങ്ങൾ കെഎംസിസിയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.