New Update
/sathyam/media/media_files/oO1C6TvvKo0kTW8BwRHw.jpg)
കുവൈത്ത്: സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയിലെ ആത്മീയ ജീവകാരുണ്യ പ്രസ്ഥാനമായ മാർ ബസേലിയോസ് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ പരിശുദ്ധ വലിയ നോമ്പിനോട് അനുബന്ധിച്ച് ആണ്ടുതോറും നടത്തി വരാറുള്ള കൺവൻഷനും ധ്യാനയോഗവും, 2024 മാർച്ച് 17, 18, 20, 21 തീയതികളിൽ നടത്തും.
Advertisment
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ചെങ്ങന്നൂർ ഭദ്രാസനത്തിലെ വൈദികൻ, മലങ്കരസഭയുടെ അഖില മലങ്കര വൈദിക സംഘം ജനറൽ സെക്രട്ടറി, സഭാ മാനേജിംഗ് കമ്മിറ്റിയംഗം, ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരിയുടെ ഗവേണിങ്ങ് ബോഡി മെമ്പർ, ചെങ്ങന്നൂർ ഭദ്രാസനത്തിലെ മാനവവിഭവശേഷി വകുപ്പിന്റെ ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്ന പ്രഭാഷകനായ റവ. ഫാ. ഡോ. നൈനാൻ വി. ജോർജ് വചനശുശ്രൂഷകൾക്ക് നേതൃത്വം നൽകും.