കുവൈറ്റ്: മാവേലിക്കര ബിഷപ്പ് മൂർ കോളേജ് അലുമ്നി അസോസിയേഷൻ കുവൈറ്റ് ചാപ്റ്റർ സിൽവർ ജൂബിലി ആഘോഷങ്ങളുടെ കർട്ടൻ റെയിസർ പ്രോഗ്രാം " കണിക്കൊന്ന 2025" സുലൈബിയ വിന്റർ കാസ്റ്റിൽ റിസോർട്ടിൽ വെച്ച് സംഘടിപ്പിച്ചു.
പ്രസിഡന്റ് മനോജ് പരിമണത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി ജിജുലാൽ സ്വാഗതം ആശംസിച്ചു. കുവെറ്റ് ചാപ്റ്ററിന്റെ ആദ്യ സെക്രട്ടറി ജോർജ് ഈപ്പനും, രക്ഷാധികാരി എ ഐ കുര്യനും ചേർന്ന് ഭദ്രദീപം കൊളുത്തി സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ചു,ഇരുവരും എല്ലാവർക്കും വിഷുക്കൈനീട്ടവും നൽകി.
ഹ്രസ്വ സന്ദർശനത്തിന് കുവൈറ്റിലെത്തിയ മുൻ രക്ഷാധികാരി സാം പൈനുംമൂട്, വൈസ് പ്രസിഡന്റ് ലേഖ ശ്യാം, ജോ: സെക്രട്ടറി ഫ്രാൻസിസ് ചെറുകോൽ എന്നിവർ ആശംസകൾ അറിയിച്ചു.ചടങ്ങിന് ട്രഷറർ ശ്യാം ശിവൻ കൃതജ്ഞത രേഖപ്പെടുത്തി. തുടർന്ന് കുടുംബ സംഗമവും, അംഗങ്ങളുടെ വിവിധ കലാ പരിപാടികളും അരങ്ങേറി.