New Update
/sathyam/media/media_files/qk2ZUv5FwXgT9kmuR87j.jpg)
കുവൈത്ത് സിറ്റി: കുവൈത്തില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പുതിയ ആശുപത്രി(Infectious Diseases Hospital)യെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ നിഷേധിച്ച് ആരോഗ്യമന്ത്രാലയം. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തതുപോലെ പുരോഗമിക്കുന്നതായി മന്ത്രാലയം വ്യക്തമാക്കി.
Advertisment
പ്രധാന കരാറുകാരനില്‍ നിന്ന് ആശുപത്രി ഇതുവരെ ഏറ്റെടുത്തിട്ടില്ല. നിലവില്‍ ആശുപത്രി പ്രവര്‍ത്തിക്കുന്നില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. കെട്ടിടം സുരക്ഷിതമാണ്. കെട്ടിടം ഉപേക്ഷിച്ചിട്ടില്ല. ഇത് തൊഴിലാളികളുടെ വാസസ്ഥലമാണെന്ന ആരോപണങ്ങളും മന്ത്രാലയം നിഷേധിച്ചു.
ബന്ധപ്പെട്ട അധികാരികൾ ലൈസൻസ് നൽകിയ തൊട്ടടുത്തുള്ള താൽക്കാലിക കെട്ടിടങ്ങൾ മന്ത്രാലയ എഞ്ചിനീയർമാർക്കും കോൺട്രാക്ടർ പ്രതിനിധികൾക്കും താൽക്കാലിക ഓഫീസുകളായി പ്രവര്‍ത്തിക്കുന്നുണ്ട്. പ്രോജക്ട് പൂര്‍ത്തിയാകുമ്പോള്‍ അത് മാറ്റും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us