സൽമിയയിൽ ആഭ്യന്തര മന്ത്രാലയം നടത്തിയ സുരക്ഷാ പരിശോധന: നിരവധിപേർ അറസ്റ്റിലായി, ഒട്ടേറെ നിയമലംഘനങ്ങൾ കണ്ടെത്തി

author-image
അബ്ദുറസാഖ് കുമരനെല്ലൂര്‍
Updated On
New Update
kuwait Untitledkar

കുവൈത്ത്: പൊതു സുരക്ഷ ഉറപ്പാക്കുന്നതിനും നിയമം കർശനമായി പ്രാവർത്തികമാക്കുന്നതിനും വേണ്ടി കുവൈത്ത് ആഭ്യന്തര മന്ത്രാലയം സൽമിയ മേഖലയിൽ വ്യാപകമായ സുരക്ഷയും ട്രാഫിക് പരിശോധനയും നടപ്പിലാക്കി. 

Advertisment

പ്രതിരോധ മന്ത്രി, ആഭ്യന്തര മന്ത്രി കൂടിയായ വിശിഷ്ടനായ ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിന്റെ മേൽനോട്ടത്തിൽ നടന്ന ഈ ക്യാമ്പെയ്ന് എല്ലാ ഫീൽഡ് വിഭാഗങ്ങളുടെയും സംയുക്തമായ ശ്രമഫലമായിരുന്നു.


പരിശോധനയിൽ വിവിധ ട്രാഫിക് നിയമലംഘനങ്ങൾക്ക് 2,841 നോട്ടീസുകൾ ഇട്ടു. താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന്റെ പേരിൽ 15 പേർ, വ്യത്യസ്ത കേസുകളിൽ ഒളിവിൽ പോയവരായി 5 പേർ, കേസുകളുള്ള 17 പേർ, തിരിച്ചറിയൽ രേഖകളില്ലാതെ നടക്കുന്ന 6 പേർ എന്നിവരെ അറസ്റ്റ് ചെയ്തു. 


ന്യായപരമായ അന്വേഷണത്തിനായി ആവശ്യമായ 20 വാഹനങ്ങളും ബൈക്കുകളും അധികൃതർ പിടിച്ചെടുത്തു. ട്രാഫിക് നിയമലംഘനത്തിനായി 3 ബൈക്കുകൾ കസ്റ്റഡിയിൽ എടുത്തു. മയക്കുമരുന്നുമായി ഒരാളെയും ക്രിമിനൽ കേസിൽ വാറണ്ട് ഉള്ള മറ്റൊരാളെയും അറസ്റ്റ് ചെയ്തു.


രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ഇത്തരം സുരക്ഷാ പരിശോധനകൾ തുടരുമെന്നും നിയമലംഘകരെ പിടികൂടാനും നിയമം പ്രാവർത്തികമാക്കാനുമുള്ള ശ്രമങ്ങൾ ശക്തമാക്കുമെന്നും മന്ത്രാലയം അറിയിച്ചു. സംശയാസ്പദമായ പെരുമാറ്റം കണ്ടാൽ പൊതുജനം എമർജൻസി നമ്പരായ 112-ൽ ബന്ധപ്പെട്ട് വിവരം നൽകണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

Advertisment