ലഹരി മുക്ത സമൂഹ സൃഷ്ടിക്ക് ധാർമിക വിദ്യാഭ്യാസം അനിവാര്യം : അലവി സഖാഫി തെഞ്ചേരി

New Update
ifthar math
കുവൈറ്റ്‌ സിറ്റി :  വ്യാപകമായ ലഹരി വിപത്തുകളിൽ നിന്നും സാമൂഹിക സുരക്ഷ ഉറപ്പാക്കാൻ ധാർമിക വിദ്യാഭ്യാസം അനിവാര്യമാണെന്ന് ഐ സി എഫ് നാഷണൽ പ്രസിഡന്റ്‌ അലവി സഖാഫി തേഞ്ചേരി. സാൽമിയ റീജിയൻ ഐ സി എഫ് വിദ്യാർത്ഥികൾക്കു വേണ്ടി സംഘടിപ്പിച്ച ഇഫ്താർ സംഗമം ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Advertisment

കുടുംബത്തിന്റെയും സമൂഹത്തിന്റെയും ഭാവി രൂപപ്പെടുത്തിയെടുക്കേണ്ട വിദ്യാർത്ഥികളുടെ കാര്യങ്ങളിൽ രക്ഷിതാക്കൾ അതീവ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം ഉണർത്തി. റീജിയൻ പ്രസിഡന്റ് ഇബ്രാഹീം മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു.  ശിഹാബ് വാണിയന്നൂർ,   ശമീർ മുസ്‌ലിയാർ,  അബ്ദുൽ ഖാദിർ എടക്കര തുടങ്ങിയവർ നേതൃതം നൽകി.
സാൽമിയ ഗാർഡനിൽ നടന്ന പരിപാടിയിൽ ജാഫർ സ്വദിഖ്‌ വള്ളുവബ്രം സ്വാഗതവും അബൂബക്കർ ഹിമമി നന്ദിയും പറഞ്ഞു. സാൽമിയ റീജിയനിലെ വിദ്യാർത്ഥികൾക്ക് നടത്തിയ ഖുർആൻ പാരായാണ മത്സരത്തിൽ കിഡ്സ്‌ വിഭാഗം അഹ്‌മദ്‌ ശുഐബ്, ഫാത്തിമ മിൻഹാ, സബ്ജൂ നിയർ വിഭാഗം ഹംദാൻ, ഫാത്തിമ ജാബിർ,  ജൂനിയർ വിഭാഗം മുഹമ്മദ്‌ റബീഹ്,  ഫനാൻ ഫഹദ് ,  സീനിയർ വിഭാഗം മുഹമ്മദ്‌ നാജിൻ, മിൻഹ ഫാത്തിമ എന്നിവർ ഒന്നാം സ്ഥാനം നേടി.  പ്ലസ്ടു വിഭാഗത്തിൽ മുഹമ്മദ്‌ ശാഫി പ്രത്യേക സമ്മാനത്തിന് അർഹനായി. വിജയികൾകുള്ള സമ്മാന ദാനം ഹാഷിം തളിപ്പറമ്പ്,  മുസ്തഫ സഖാഫി എന്നിവർ നിർവഹിച്ചു.
Advertisment