കുവൈറ്റിലെ തിരുവനന്തപുരം പ്രവാസികൾക്ക് പുതിയ കൂട്ടായ്മ; 'ട്രിപ കുവൈറ്റ്' രൂപീകരിച്ചു

സാൽമിയയിലെ കല ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പ്രഥമ പൊതുയോഗത്തിൽ വെച്ചാണ് സംഘടനയുടെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്.

New Update
img(80)

കുവൈറ്റ് സിറ്റി: കുവൈറ്റിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശികളായ പ്രവാസികളുടെ സാമൂഹ്യ-സാംസ്കാരിക പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ക്ഷേമപ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിനും വേണ്ടി തിരുവനന്തപുരം ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് (TRIPA) എന്ന പുതിയ സംഘടനയ്ക്ക് രൂപം നൽകി.

Advertisment

സാൽമിയയിലെ കല ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പ്രഥമ പൊതുയോഗത്തിൽ വെച്ചാണ് സംഘടനയുടെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്.

യോഗത്തിൽ നസീർ മക്കി അധ്യക്ഷത വഹിച്ചു. പ്രമുഖ സാമൂഹ്യ-സാംസ്‌കാരിക പ്രവർത്തകനായ ബിജു സ്റ്റീഫൻ ഉദ്ഘാടനം നിർവ്വഹിച്ചു.

എഴുത്തുകാരനും സാമൂഹ്യപ്രവർത്തകനുമായ മുബാറക് കാമ്പ്രത്ത് മുഖ്യപ്രഭാഷണം നടത്തി.

തുടർന്ന് യോഗത്തിൽ ട്രിപ കുവൈറ്റിന്റെ പുതിയ അഡ്‌ഹോക്ക് ഭാരവാഹികളെ തിരഞ്ഞെടുത്തു.
 * പ്രസിഡന്റ്: നസീർ മക്കി
 * ജനറൽ സെക്രട്ടറി: ഡോ. സജു പി. എസ്.
 * ട്രഷറർ: ജി.ഡി. ഷിബുരാജ്
 മറ്റ് ഭാരവാഹികൾ:
 * വൈസ് പ്രസിഡന്റുമാർ: അമാനുള്ള, ബിന്ദു ബേബി
 * ജോയിന്റ് സെക്രട്ടറിമാർ: ഷാജഹാൻ, ജുനൈദ്
 * ജോയിന്റ് ട്രഷറർ: ഹാഷിം വിതുര
 * ചാരിറ്റി കൺവീനർ: ഷാജിർ കണിയാപുരം
 * മീഡിയ കൺവീനർ: മധു നെടുമങ്ങാട്
 * ഉപദേശക സമിതി അംഗങ്ങൾ: ബിജു സ്റ്റീഫൻ, സുൽഫിക്കർ
പ്രവാസികളുടെ ക്ഷേമപ്രവർത്തനങ്ങൾക്കും പരസ്പരസഹായത്തിനും മുൻതൂക്കം നൽകി സംഘടന പ്രവർത്തിക്കുമെന്ന് പുതിയ ഭാരവാഹികൾ അറിയിച്ചു. യോഗത്തിന് ജി.ഡി. ഷിബുരാജ് സ്വാഗതം ആശംസിച്ചു. അമാനുള്ള നന്ദി രേഖപ്പെടുത്തി.

Advertisment