സിറോ മലബാർ കൾച്ചറൽ അസോസിയേഷൻ എസ് എം സി എ കുവൈറ്റിന് പുതിയ സാരഥികൾ

New Update
baharin samc

കുവൈറ്റ് : കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലമായി കുവൈറ്റിലെ പ്രവാസത്തിന്റെ  വിശ്വാസ ജീവിതത്തിൽ അനേകായിരം സിറോ-മലബാർ വിശ്വാസികളെ അവരുടെ തനത് പാരമ്പര്യത്തിലുള്ള വിശ്വാസ തീരത്തേക്ക് സുരക്ഷിതമായി അണയുവാൻ വഴികാട്ടിയായി ഉയർന്നു നിന്ന ഒരു മനോഹര വിളക്കുമാടമാണ് എസ് എം സി എ കുവൈറ്റ്. 

Advertisment

മധ്യപൂർവ്വ ദേശത്തെ ആദ്യ സിറോ-മലബാർ ഈ അൽമായ കൂട്ടായ്മ അതിന്റെ മുപ്പതാമത്‌ പ്രവർത്തന വർഷത്തിലേക്ക് കടക്കുകയാണ്. ത്രിതല ഭരണസംവിധാനമുള്ള ഈ സംഘടനയുടെ വാർഷിക പൊതുയോഗം 09-05-2025 വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് അബ്ബാസിയ ഹെവൻസ് ഓഡിറ്റോറിയത്തിൽവച്ച് നടത്തപ്പെട്ടു. 


പ്രസഡന്റ് ഡെന്നി കാഞ്ഞൂപ്പറമ്പിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി  ജോർജ്ജ് വാക്യത്തിനാൽ വാർഷിക റിപ്പോർട്ടും  ഫ്രാൻസിസ് പോൾ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. തുടർന്ന്‌ 2025-26 പ്രവർത്തന വർഷത്തേക്കുള്ള പുതിയ കേന്ദ്ര ഭരണ സമിതി ആന്റണി മനോജ് കിരിയാന്തൻ (പ്രസിഡണ്ട്) ബോബിൻ ജോർജ്ജ് എടപ്പാട് (ജനറൽ സെക്രട്ടറി) സോണി മാത്യു താഴെമഠത്തിൽ (ട്രഷറർ) എന്നിവരുടെ നേതൃത്വത്തിൽ അധികാരമേറ്റു. 


2024-25 വർഷത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ   സൻസിലാൽ ചക്യാത്ത്  പ്രസിഡന്റിനും തുടർന്ന്‌ മറ്റ് കേന്ദ്ര സമിതി ഭാരവാഹികൾക്കും അംഗങ്ങൾക്കും പുതിയ പ്രവർത്തന വർഷത്തേക്കുള്ള മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ആയി  ജോർജ്ജ് വാക്യത്തിനാലും, കേന്ദ്ര ഓഡിറ്ററായി  ഫ്രാൻസിസ് പോളും പ്രസിഡന്റിന് മുൻപിൽ സത്യവാചകം ചൊല്ലി അധികാരമേറ്റു.


  

മുപ്പതാമത്‌ പ്രവർത്തന വർഷത്തിൽ സംഘടനയുടെ അടിസ്ഥാനമായ, സംഘടനാംഗങ്ങളുമായി കൂടുതൽ അടുത്തിടപെഴുകുവാനും ബന്ധങ്ങൾ ശക്തിപ്പെടുത്തി മഹത്തായ ഒരു സംസ്കാരത്തിന്റെ കാവൽക്കാരായി അഭിമാനബോധത്തോടെ സംഘടയെ ശക്തിപ്പെടുത്തുകയും സംഘടനയിലെ ഒരോ അംഗത്തോടും "ഞങ്ങൾ കൂടെ ഉണ്ട്" എന്ന സന്ദേശം നൽകുകയും ചെയ്‌തു. കേന്ദ്ര ഭരണ സമിതി കൾച്ചറൽ കൺവീനർ ശ്രീ രാജേഷ് ജോർജ്ജ് കൂത്രപ്പള്ളിയുടെ പ്രാർത്ഥനയോടെ യോഗം സമാപിച്ചു.

Advertisment