/sathyam/media/media_files/2025/02/08/kOu171fBrbN4yiB3OgBJ.jpg)
കുവൈറ്റ് : പുതിയ മെമ്പർഷിപ്പിന്റ അടിസ്ഥാനത്തിൽ തിരെഞ്ഞെടക്കപ്പെട്ട ഒ.ഐ.സി.സി കുവൈറ്റ് കാസർഗോഡ് ജില്ലാ കമ്മറ്റി ഭാരവാഹികളായി പ്രസിഡന്റ് സുരേന്ദ്രൻ മുങ്ങത്, ജനറൽ സെക്രട്ടറി അനിൽ ചീമേനി, ട്രഷറർ രാജേഷ് വെള്ളിയാട്ട് എന്നിവരെ കുവൈറ്റ് തിരഞ്ഞെടുത്തു.
ഒഐസിസിയുടെ ചുമതലയുള്ള കെ പി സി സി ജനൽ സെക്രട്ടറി അഡ്വ. ബി. എ. അബ്ദുൾ മുത്തലീഫ് ഒഐസിസി കുവൈറ്റ് നാഷണൽ കമ്മിറ്റി പ്രസിഡന്റ് വർഗീസ് പുതു കുളങ്ങരയുടെയും, സഹ ഭാരവാഹികളുടെയും സാന്നിധ്യത്തിലാണ് പ്രഖ്യാപനം നടന്നത്.
നാഷണൽ കമ്മിറ്റി പ്രധിനിധികളായി രാമകൃഷ്ണൻ കള്ളാർ, സൂരജ് കണ്ണൻ എന്നിവരെയും, വൈസ് പ്രസിഡന്റ്മാരായി നാസർ ചുള്ളിക്കര, പുഷ്പരാജൻ ഒ.വി, നൗഷാദ് കള്ളാർ, സെക്രട്ടറിമാരായി ഷൈൻ തോമസ്, ശരത് കല്ലിങ്കാൽ, സമദ്കൊട്ടോടി, വൽസരാജ് പി, ഇക്ബാൽ മെട്ടമ്മൽ (സ്പോർട്സ്), ഇബ്രാഹിം കൊട്ടോടി (വെൽഫെയർ) എന്നിവരും, എക്സിക്യൂട്ടിവ് മെമ്പർമാരായി രഞ്ജിത് പാച്ചെങ്കൈ, നൗഷാദ് തിഡിൽ, വിനീഷ് ചേനലത്, നജീബ് വാഴവളപ്പിൽ, രത്നാകരൻ തലക്കാട്ട്, ബാബു പാവൂർ വീട്ടിൽ, സുമേഷ് രാജ്, ഇന്ദിര മുങ്ങത് സുരേന്ദ്രൻ, സുനിൽ പുതിയപുരയിൽ, ഗിരീഷ് എന്നിവരും ഉൾപ്പെടുന്ന പുതിയ ജില്ലാ കമ്മിറ്റി നിലവിൽ വന്നു.