/sathyam/media/media_files/2025/02/10/9S6j3ac5nhxUapvME4Xy.jpg)
കുവൈറ്റ് : പുതിയ മെമ്പർഷിപ്പിന്റ അടിസ്ഥാനത്തിൽ തിരെഞ്ഞെടക്കപ്പെട്ട ഒ.ഐ.സി.സി. കുവൈറ്റ് കൊല്ലം ജില്ലാ കമ്മറ്റി ഭാരവാഹികളായി പ്രസിഡന്റ് റോയി ഏബ്രഹാം, ജനറൽ സെക്രട്ടറി അൽ-അമീൻ മീരസാഹിബ്, ട്രഷറർ ദിലീഷ് ജഗന്നാഥ് എന്നിവരെ കുവൈറ്റ് ഒഐസിസിയുടെ ചുമതലയുള്ള കെ പി സി സി ജനൽ സെക്രട്ടറി അഡ്വ. ബി. എ. അബ്ദുൾ മുത്തലീഫ് ഒഐസിസി കുവൈറ്റ് നാഷണൽ കമ്മിറ്റി പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങരയുടെയും, സഹ ഭാരവാഹികളുടെയും സാന്നിധ്യത്തിൽ പ്രഖ്യാപിച്ചു.
നാഷണൽ കമ്മിറ്റി പ്രധിനിധികളായി ജോയ് കരവാളൂർ, അനിൽ കെ ജോൺ എന്നിവരെയും, വൈസ് പ്രസിഡന്റ്മാരായി മാത്യൂ യോഹന്നാൻ, ജോസ് റോബർട്ട്. സെക്രട്ടറിമാരായി ജോർജി ജോർജ്ജ്, ബോണി സാം മാത്യു, ഷംനാസ്, വർഗീസ്, ജിബിൻ ലൂക്കോസ് പണിക്കർ (സ്പോർട്സ് ), ഷഹീദ് ലബ്ബ(വെൽഫെയർ) എന്നിവരും, എക്സിക്യൂട്ടിവ് മെമ്പർമാരായി സൈമൺ ബേബി,ടിറ്റോ ജോർജ്, നജുമുദ്ദീൻ ഇസ്മായിൽ, സിബി ജോസഫ്, രതീഷ് രാജകുമാർ, നവാസ് എം.ആർ, റമീസ്, ബിന്ദു ലാൽ, അബ്രാഹം പൊന്നച്ചൻ എന്നിവരും ഉൾപ്പെടുന്ന പുതിയ ജില്ലാ കമ്മിറ്റി നിലവിൽ വന്നു.