ഒഐസിസി കുവൈറ്റ് കോഴിക്കോട് ജില്ലാ കമ്മിറ്റിക്ക് പുതിയ നേതൃത്വം

New Update
OICC KOLLAM KUW

കുവൈറ്റ് സിറ്റി : ഒ.ഐ.സി.സി കുവൈറ്റ് കോഴിക്കോട് ജില്ലാ കമ്മിറ്റിക്ക് പുതിയ നേതൃത്വം നിലവിൽ വന്നു.


Advertisment

പുതിയ മെമ്പർഷിപ്പിന്റെ അടിസ്ഥാനത്തിൽ രൂപീകൃതമായ ജില്ലാ കമ്മിറ്റിയെ നിരീക്ഷകനായെത്തിയ കെപിസിസി ജന. സെക്രട്ടറി അഡ്വ. ബി.എ അബ്ദുൽ മുതലിബാണ് നിലവിലുള്ള ഭാരവാഹികളുടെയും നാഷണൽ കമ്മിറ്റി പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര ഉൾപ്പെടെയുള്ള ഭാരവാഹികളുടെയും സാന്നിധ്യത്തിൽ പ്രഖ്യാപിച്ചത്.


ശിവദാസൻ പിലാക്കാട്ട് (പ്രസിഡന്റ്), റിഹാബ് തൊണ്ടിയിൽ (ജന. സെക്രട്ടറി), ഷൌക്കത്ത് അലി ആർ.എൻ (ട്രഷറർ), ഉബൈദ് സി കെ, മനാഫ് മാത്തോട്ടം (വൈസ് പ്രസിഡണ്ടുമാർ), തുളസീധരൻ ബേപ്പൂർ, വിനോദ് നടുവിലയിൽ, ഷമീർ പി.എസ്, ഫെമീർ ജാൻ (സെക്രട്ടറിമാർ), നിസാർ നിലയടത് (സ്പോർട്സ് സെക്രട്ടറി) എന്നിവരാണ് പ്രധാന ഭാരവാഹികൾ. നാഷണൽ കമ്മിറ്റി പ്രതിനിധികളായി കൃഷ്ണൻ കടലുണ്ടി, സുരേഷ് മാത്തൂർ, ശംസുദ്ധീൻ ടികെ, ഷബീർ കൊയിലാണ്ടി, പ്രജു ടി.എം എന്നിവരും തെരെഞ്ഞെടുക്കപ്പെട്ടു.

Advertisment