കുവൈറ്റ്: ഏപ്രിൽ 22 മുതൽ കുവൈത്തിൽ പുതിയ ഗതാഗത നിയമ പരിഷ്‌ക്കാരം പ്രാബല്യത്തിലാകുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഡ്രൈവിംഗിനിടെ മൊബൈൽ ഫോണുകളോ മറ്റ് ഹാൻഡ്‌ഹെൽഡ് ഉപകരണങ്ങളോ ഉപയോഗിക്കുന്നത്, അല്ലെങ്കിൽ റോഡിൽ നിന്ന് ശ്രദ്ധ തിരിക്കുന്നതു പോലുള്ള പ്രവർത്തികൾ നടത്തുന്നത് ഈ നിയമപ്രകാരം കുറ്റകരമാണ്. ഇത്തരം നിയമലംഘനങ്ങൾക്ക് 75 കുവൈത്ത് ദിനാർ സെറ്റിൽമെന്റ് ഓർഡർ ആയി പിഴവരുത്തപ്പെടും.
കേസ് കോടതിയിലേക്ക് റഫർ ചെയ്യുകയാണെങ്കിൽ, മൂന്ന് മാസത്തിൽ കൂടാത്ത തടവുശിക്ഷയും 150 ദിനാറിൽ കുറയാത്തതും 300 ദിനാറിൽ കൂടാത്തതുമായ പിഴയും അല്ലെങ്കിൽ ഇരട്ട ശിക്ഷയും വിധിക്കപ്പെടാനിടയുണ്ടെന്ന് മന്ത്രാലയം ആവർത്തിച്ചു മുന്നറിയിപ്പ് നൽകി. കൂടാതെ വിവിധ ഭാഷകളിൽ ട്രാഫിക് ബോധവത്കരണവും ആരംഭിച്ചിട്ടുണ്ട്.