നോട്ടം 2025 ഗ്രാൻഡ് ജൂറി അവാർഡ് പ്രവീൺ കൃഷ്ണയുടെ 'ചലനം' നേടി

New Update
3e3b83b5-a6cc-4051-b108-9fd8595badc9

കുവൈറ്റ് : കേരള അസോസിയേഷൻ കുവൈറ്റ് സംഘടിപ്പിച്ച 12-മത് കണിയാപുരം രാമചന്ദ്രൻ സ്മാരക ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ‘നോട്ടം 2025’ ഡിസംബർ 5-ന് വെള്ളിയാഴ്ച്ച ഡിപിഎസ് അഹ്‌മദിയിൽ അരങ്ങേറി.

Advertisment

രാജ്യാന്തര ചലചിത്ര മേളകളിൽ സ്ഥിരം സാന്നിധ്യം, ഓസ്‌കാർ അവാർഡ് നോമിനി സിനിമ സംവിധായകൻ, സിനിമ രചന എന്നീ നിലകളിൽ ലോകസിനിമയിൽ  മലയാളികളുടെ അഭിമാനമായ ഡോ. ബിജു ‘നോട്ടം 2025’ ഉത്ഘാടനം ചെയ്തു.

64afca3e-20ef-4376-95c2-afea167a326d

പ്രശസ്ത സംവിധായകനും അഭിനേതാവുമായ ജോണി ആന്റണി മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് ബിവിൻ തോമസ് അധ്യക്ഷനായിരുന്നു. 

കണിയാപുരം രാമചന്ദ്രൻ സ്മാരക പുരസ്‌കാരം ജോണി ആന്റണിക്ക് പ്രസിഡന്റ് ബിവിൻ തോമസ്, ആക്ടിങ് സെക്രട്ടറി മഞ്ജു മോഹൻ, ട്രഷറർ അനിൽ കെ.ജി എന്നിവർ ചേർന്ന് നൽകി ആദരിച്ചു.

ഫെസ്റ്റിവൽ ഡയറക്ടർ വിനോദ് വലൂപറമ്പിൽ നോട്ടത്തിന്റെ ലക്ഷ്യങ്ങളും പ്രാധാന്യവും വിശദീകരിച്ചു. ‘നോട്ടം 2025’ സുവനീർ ലോക കേരളസഭാംഗം ഉണ്ണിമായ ഉണ്ണികൃഷ്ണൻ പ്രധാന സ്പോൺസർ ഹൈലൈറ്റ് ബിൽഡേഴ്സിന്റെ പ്രതിനിധി ശ്രീജിത്തിനു നൽകി പ്രകാശനം ചെയ്തു.

സിനിമകളുടെ വിലയിരുത്തൽ പ്രശസ്ത ഫിലിം നിരൂപകൻ ഡോ. സി.എസ്. വെങ്കിടേശ്വരൻ, സംവിധായകർ ഡോ. ബിജു, വി. സി. അഭിലാഷ് എന്നിവർ ചേർന്ന ജൂറി നിർവഹിച്ചു. 

11382a91-461d-4a9f-bf36-c9863df22801

പ്രദർശന വിഭാഗം, മത്സര വിഭാഗം എന്നീ വിഭാഗങ്ങളിലായി മേളയെ തരം തിരിച്ചിരുന്നു. സ്റ്റുഡന്റ്സ് കാറ്റഗറിയിലുളള  ചിത്രം ഉൾപ്പെടെ 33 ചിത്രങ്ങളാണ് മത്സരത്തിനുണ്ടായിരുന്നത്.

അവാർഡുകൾ
 • ഗ്രാൻഡ് ജൂറി അവാർഡ് : ചലനം – സംവിധാനം: പ്രവീൺ കൃഷ്ണ
 • മികച്ച പ്രവാസി ചിത്രം : ദി ലാസ്റ്റ് ഡേ – സംവിധാനം: ഷെരീഫ് താമരശ്ശേരി
 • മികച്ച പ്രേക്ഷക ചിത്രം : വാപസ് – സംവിധാനം: പ്രവീൺ കൃഷ്ണ
 • മികച്ച ബാലചിത്രം : ലവ് ആൻഡ് കെയർ – സംവിധാനം: ഋതിക ശ്രീകാന്ത്, റൂഹാനി ദീപ രതീഷ്

വ്യക്തിഗത വിഭാഗങ്ങൾ :
 • മികച്ച സംവിധായകൻ – മുഹമ്മദ് സാലിഹ് (ഇരുട്ട്, പ്രാണി)
 • മികച്ച നടൻ – സലാം ഓലക്കോട് (ദി ലാസ്റ്റ് ഡേ)
 • മികച്ച നടി – മമിത പുലിക്കോട് (റീൽ റിയൽ)
 • മികച്ച സ്ക്രിപ്റ്റ് – മനോജ് കുമാർ കാപ്പാട് (റീൽ റിയൽ)
 • മികച്ച എഡിറ്റർ – രതീഷ് സി വി അമ്മാസ്‌ (ഏലിയൻ)
 • മികച്ച സിനിമാറ്റോഗ്രാഫർ – ജലീൽ ബാദുഷ (ചലനം)
 • മികച്ച സൗണ്ട് ഡിസൈനർ – ബിൻസൺ ചാക്കോ (ചലനം)
 • മികച്ച പ്രൊഡക്ഷൻ ഡിസൈനർ – അനീഷ് പുരുഷോത്തമൻ (വാപസ്)
 • മികച്ച ബാലതാരങ്ങൾ – ഋത്വിക് ശ്രീകാന്ത് (ലവ് ആൻഡ് കെയർ), നിതീന കോവിലകം (ബിഹൈൻഡ് ദി ഷാഡോ)

ജൂറി സ്പെഷൽ മെൻഷൻ :
 • സംവിധായകൻ – രാജീവ് ദേവനന്ദനം (ഏലിയൻ)
 • നടി – കാവ്യ ബാബുരാജ് (ഹിതർ)
 • നടൻ – രാജേഷ് പൂന്തുരുത്തി (ചലനം)
 • ബാലതാരം – അവന്തിക ദിജേഷ് (ദി ബോണ്ട്)
 • ചിത്രം – നിനൈവെല്ലാം നിത്യ

തുടർന്ന് ജോണി ആന്റണി, ഡോ. സി.എസ്. വെങ്കിടേശ്വരൻ, ഡോ. ബിജു, വി. സി. അഭിലാഷ് എന്നിവർ ചേർന്ന് വിജയികൾക്കും സ്പോൺസർമാർക്കും അവാർഡുകൾ സമ്മാനിച്ചു.

ഉത്ഘാടന സമ്മേളനം ഫെസ്റ്റിവൽ കൺവീനർ മണിക്കുട്ടൻ എടക്കാട്ടും അവാർഡ് ദാനചടങ്ങിൽ അസോസിയേഷൻ ആക്ടിങ് സെക്രട്ടറി മഞ്ജു മോഹനും സ്വാഗതം ആശംസിച്ചു. 

ജനറൽ കോർഡിനേറ്റർമാരായ ശ്രീംലാൽ, ഷാജി രഘുവരൻ, ശ്രീഹരി, ബേബി ഔസേഫ്, സ്റ്റെല്ലസ്, ശൈലേഷ്, അരീഷ്, ഷാഹിൻ ചിറയൻകീഴ്, ബൈജു തോമസ് എന്നിവർ നേതൃത്വം നൽകി. ട്രഷറർ അനിൽ കെ.ജി. നന്ദി പറഞ്ഞു.

Advertisment