ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു

New Update
482b2fcb-2372-4e9f-954b-27074a04a07c

കുവൈറ്റ് സിറ്റി: ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  നവംബർ   29 ശനി വൈകിട്ട് 7:30-ന്  അബ്ബാസിയ ഹെവൻസ് ഓഡിറ്റോറിയത്തിൽ കേരള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച്  തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു.

Advertisment

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ  യുഡിഎഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി പഞ്ചായത്ത് / മുൻസിപ്പാലിറ്റി / കോർപോറേഷൻ  തലത്തിൽ ഏകോപിത പ്രവർത്തനങ്ങൾ നടത്തണമെന്ന് യോഗം ഏകകണ്ഠമായി അഭിപ്രായപ്പെട്ടു. പ്രവാസി കുടുംബങ്ങളിൽ നിന്ന് പരമാവധി വോട്ടുകൾ ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനരേഖയും രൂപീകരിച്ചു.

ജില്ലാ പ്രസിഡന്റ് ഷിബു ചെറിയാൻ അധ്യക്ഷത വഹിച്ച യോഗം ഒഐസിസി ഗ്ലോബൽ കമ്മിറ്റി അംഗം വര്ഗീസ് പുതുക്കുളങ്ങര ഉദ്ഘാടനം ചെയ്തു. ഒഐസിസി നാഷണൽ പ്രസിഡന്റ് സാമുവൽ ചാക്കോ കാട്ടൂർകളീക്കൽ  മുഖ്യ പ്രഭാഷണം നടത്തി.

വർക്കിംഗ് പ്രസിഡന്റ് ബി. എസ്. പിള്ളൈ, നാഷണൽ വൈസ് പ്രസിഡന്റുമാരായ ബിനു ചേമ്പാലയം, വിപിൻ മങ്ങാട്ട്, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി നിസാം എം.എ., ജില്ല ചുമതലയുള്ള ജനറൽ സെക്രട്ടറി റസാഖ് ചെറുതുരുത്തി, സെക്രട്ടറി രവി ചന്ദ്രൻ, നാഷണൽ ജനറൽ സെക്രട്ടറി ബിനോയ് ചന്ദ്രൻ എന്നിവരും യോഗത്തിൽ സംസാരിച്ചു.

മുൻ നാഷണൽ ജനറൽ സെക്രട്ടറി വര്ഗീസ് ജോസഫ് മാരാമൺ സെക്രട്ടറി സുരേഷ് മാത്തൂർ എന്നിവരെ ജില്ല ചുമതല വഹിച്ച കാലത്തെ മികച്ച പ്രവർത്തനങ്ങൾ വിലയിരുത്തി മൊമെന്റോ നൽകി ആദരിച്ചു. പുതുതായി ചുമതലയേറ്റ ജനറൽ സെക്രട്ടറി റസാഖ് ചെറുതുരുത്തിയെയും സെക്രട്ടറി രവി ചന്ദ്രനെയും ഷാൾ അണിയിച്ച് സ്വാഗതം ചെയ്തു.

ജില്ലാ ജനറൽ സെക്രട്ടറി കലേഷ് പിള്ള സ്വാഗതവും ട്രഷറർ വിജോ പി തോമസ് നന്ദിയും രേഖപ്പെടുത്തി. ഒഐസിസി നാഷണൽ–ജില്ലാ നേതാക്കളും ജില്ലയിലെ ഒഐസിസി ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്തു.

Advertisment