/sathyam/media/media_files/2025/12/15/oicc-kuwait-2025-12-15-13-36-20.jpg)
കുവൈറ്റ് സിറ്റി: കേരളത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫ് (UDF) നേടിയ ഉജ്ജ്വല വിജയം ഒഐസിസി (OICC) കുവൈറ്റ് ഘടകം വർണാഭമായി ആഘോഷിച്ചു. പ്രവർത്തക പങ്കാളിത്തംകൊണ്ട് ഏറെ ശ്രദ്ധേയമായ വിജയഘോഷം അബ്ബാസിയയിലെ ശ്രീരാഗം ഓഡിറ്റോറിയത്തിൽ ആണ് സംഘടിപ്പിച്ചത്.
ഒഐസിസി വർക്കിംഗ് പ്രസിഡന്റ് ബി.എസ്. പിള്ളൈയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം, പ്രസിഡന്റ് ശമുവേൽ ചാക്കോ കാട്ടൂർ കളിക്കൽ ഉദ്ഘാടനം ചെയ്തു.
യുഡിഎഫ് കരസ്ഥമാക്കിയ ഈ വിജയം നേതാക്കന്മാരുടെയും പ്രവർത്തകരുടെയും അശ്രാന്ത പരിശ്രമത്തിന്റെ ഫലമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ, തിരഞ്ഞെടുപ്പിനെ തുടർന്ന് കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന അക്രമ സംഭവങ്ങളിൽ അദ്ദേഹം തന്റെ നടുക്കവും ശക്തമായ പ്രതിഷേധവും രേഖപ്പെടുത്തി. പരിപാടിക്ക് ജനറൽ സെക്രട്ടറി ജോയ് കരവാളൂർ സ്വാഗതവും ജനറൽ സെക്രട്ടറി ഷംസു കോഴിക്കോട് നന്ദിയും പറഞ്ഞു.
ഇനി നടക്കാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ദിശാ സൂചിക ആണ് തദ്ദേശ തിരഞ്ഞെടുപ്പ് വിജയമെന്ന് യോഗം വിലയിരുത്തി . യുഡിഎഫിന്റെ രാഷ്ട്രീയ പ്രാധാന്യം വിളിച്ചോതുന്നതാണ് ഈ ഫലമെന്നും അവർ അഭിപ്രായപ്പെട്ടു.
ഒഎസിസി വൈസ് പ്രസിഡന്റുമാരായ വിപിൻ മങ്ങാട് സിദ്ദിഖ് അപ്പകൻ ജനറൽ സെക്രട്ടറിമാരായ സുരേഷ് മാത്തൂർ രാമകൃഷ്ണൻ കള്ളാർ ഇല്യാസ് പൊതുവാച്ചേരി സെക്രട്ടറിമാരായ റെജി കോരുത് ജോസഫ് മാത്യു ജോയിൻ ട്രഷറർ കോശി ബോസ് വിവിധ ജില്ലകളെ പ്രതിധാനം ചെയ്ത് അനിൽ ചീമേനി, ബത്താർ വൈക്കം, എ ബി പത്തനംതിട്ട, ലിപിൻ മുഴക്കുന്ന്, കലേഷ് ബി പിള്ള, ഇസ്മായിൽ മലപ്പുറം, ഷിബു എന്നിവർ ആശംസ പ്രസംഗം നടത്തി. ഈ വിജയത്തിന് വേണ്ടി പ്രവർത്തിച്ച എല്ലാ ഒ ഐ സി സി പ്രവർത്തകരെയും യോഗം പ്രത്യേകമായി അഭിനന്ദിച്ചു. തുടർന്ന് സന്തോഷ സൂചകമായി മധുര വിതരണം നടത്തി.
പ്രസിഡന്റ് - ശമുവേൽ ചാക്കോ കാട്ടൂർ കളിക്കൽ
വർക്കിംഗ് പ്രസിഡന്റ് - ബി.എസ്. പിള്ളൈ
ജനറൽ സെക്രട്ടറി - ജോയ് കരവാളൂർ
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us