കുവൈറ്റ് : കണ്ണൂരിലെ ജനപ്രിയ നേതാവ് ശ്രീ അഡ്വക്കേറ്റ് സണ്ണി ജോസഫ് MLA യെ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പുതിയ പ്രസിഡന്റെ ആയി തെരഞ്ഞെടുത്തതിൽ ഒഐസിസി കുവൈറ്റ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ പ്രസിഡന്റ് ലിപിൻ മുഴക്കുന്നിന്റെ നേതൃത്വത്തിൽ അബ്ബാസിയ ഒഐസിസി ഓഫീസിൽ വെച്ച് കേക്ക് മുറിച്ച് ആഘോഷിച്ചു.
നാഷണൽ കൗൺസിൽ മെമ്പർ ഇല്യാസ് പൊതുവാച്ചേരി ജില്ലാ ജനറൽ സെക്രട്ടറി ഇബ്രാഹിം കുട്ടി, ട്രഷർ ജോബി അലക്കോട്, വൈസ് പ്രസിഡന്റ്മാരായ സനിൽ തയ്യിൽ, ശരൺ കോമത് സെക്രട്ടറി ജോബി കോളയാട് ജോയിന്റ് ട്രഷർ വിനോയ് കരിമ്പിൽ വെൽഫെയർ സെക്രട്ടറി സുജിത്ത് കയാലോട് രജിത്ത് തൊടികളം, സജീർ മുണ്ടേരി, മഹമൂദ് പെരുബ, സജിൽ പി കെ ഹസിബ് കീപ്പാട് തുടങ്ങിയവർ പങ്കെടുത്തു