New Update
/sathyam/media/media_files/2026/01/09/1-2026-01-09-16-16-17.jpg)
കുവൈറ്റ് സിറ്റി: കുവൈറ്റിൽ ഹൃസ്വ സന്ദർശനാർത്ഥം എത്തിയ വടകര എം.പി. ഷാഫി പറമ്പിലിനു ഒ.ഐ.സി.സി. കുവൈറ്റ് മലപ്പുറം ജില്ലാ കമ്മറ്റി നിവേദനം നൽകി. മലബാർ മേഖലയിലെ പ്രവാസികൾ കുവൈറ്റിൽ നേരിടുന്ന മുഖ്യ പ്രശ്നങ്ങളിൽ ഒന്നായ വിമാന യാത്രാ പ്രശ്നം പരിഹരിക്കാനായി എം. പി യുടെ ഇടപെടലുകൾ ഉണ്ടാവണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.
Advertisment
കുവൈറ്റിൽ നിന്നും കോഴിക്കോട്, കണ്ണൂർ വിമാനത്താവളത്തിലേക്ക് നേരിട്ടുള്ള വിമാന സർവ്വീസ് നിലച്ചിട്ട് മാസങ്ങളായി. എയർ ഇന്ത്യ എക്സ്പ്രസ്സ് മാത്രമായിരുന്നു നേരിട്ട് സർവ്വീസ് നടത്തിയിരുന്നത്. മറ്റു വിമാന കമ്പനികൾ നേരിട്ട് സർവ്വീസ് നടത്താത്തതിനാൽ ഈ സെക്ടറിൽ അമിതമായ ടിക്കറ്റ് ചാർജ് നൽകി യാത്ര ചെയ്യാൻ കുവൈറ്റിലെ പ്രവാസികൾ നിർബന്ധിതരായിരുന്നു. എങ്കിലും നേരിട്ടുള്ള സർവ്വീസ് ആയതിനാൽ അത്യാവശ്യ ഘട്ടങ്ങളിൽ അത് ഉപകാരപ്രദമായിരുന്നു. ഇപ്പോൾ അതും നിലച്ചതോടെ നാലര മണിക്കൂർ യാത്രക്ക് പകരം പത്തും പന്ത്രണ്ടും മണിക്കൂർ യാത്ര ചെയ്യേണ്ട അവസ്ഥയിലാണ്.
ഈ വിഷയത്തിൽ എം.പി. യുടെ ഇടപെടലുകൾ ഉണ്ടാവാനും കുവൈറ്റിലെ ബഡ്ജറ്റ് എയർലൈൻസ് ആയ ജസീറ എയർവേയ്സ് പോലെയുള്ള വിമാന കമ്പനികൾക്ക് അനുമതി കൊടുക്കാൻ വേണ്ടി അധികാരികളുടെ ശ്രദ്ധ ക്ഷണിക്കാനും നിവേദനത്തിൽ ആവശ്യപ്പെട്ടു.
ഒ.ഐ.സി.സി നാഷണൽ കമ്മറ്റി പ്രസിഡണ്ട് സാമുവൽ ചാക്കോ, ജനറൽ സെക്രട്ടറി ബി.എസ്. പിള്ള , നാഷണൽ വൈസ് പ്രസിഡന്റ് മുഹമ്മദ് അലി എന്നിവരുടെ അദ്യക്ഷതയിൽ , മലപ്പുറം ജില്ലാ പ്രസിഡണ്ട് ഇസ്മായിൽ കൂനത്തിൽ, ജനറൽ സെക്രട്ടറി സഹദ് പുളിക്കൽ, ട്രഷറർ നൗഷാദ് , എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ , റഫീഖ്, ജംഷീർ , മറ്റു അംഗങ്ങളും ചേർന്ന് നിവേദനം കൈമാറി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us