ഒഐസിസി കുവൈറ്റ്‌, കാസറഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന കൃപേഷ് - ശരത് ലാൽ മെമ്മോറിയൽ ട്രോഫി ഫുട്ബാൾ ടൂർണമെന്റ്ന്റെ പോസ്റ്റർ പ്രകാശനം നടത്തി

New Update
oicc kuwit

കുവൈറ്റ്‌: ഒഐസിസി കുവൈറ്റ്‌  കാസറഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന കൃപേഷ് - ശരത് ലാൽ മെമ്മോറിയൽ ട്രോഫിക്ക് വേണ്ടിയുള്ള ആൾ കേരള ഏകദിന  നോക്ക് ഔട്ട്‌ സെവെൻസ് ഫുട്ബാൾ ടൂർണമെന്റ്ന്റെ പോസ്റ്റർ പ്രകാശനം നടത്തി.


Advertisment

ഒഐസിസി നാഷണൽ കമ്മിറ്റി പ്രസിഡന്റ് വർഗീസ് പുതുകുളങ്ങര കാസറഗോഡ് ജില്ലാ പ്രസിഡന്റ് സുരേന്ദ്രൻ മുങ്ങത്ത്, ടൂർണമെന്റ് കൺവീനർമാരായ നൗഷാദ് കള്ളാർ, ഇക്ബാൽ മെട്ടമ്മൽ എന്നിവർക്ക് നൽകി നിർവഹിച്ചു.


 അബ്ബാസിയ യൂണിറ്റെഡ് ഇന്ത്യൻ സ്കൂൾ ഹാളിൽ നടന്ന ചടങ്ങിൽ കാസറഗോഡ് ജില്ലയുടെ ചാർജ് ഉള്ള നാഷണൽ കമ്മിറ്റി സെക്രട്ടറി ജോയ് കരവാളൂർ, മറ്റു നാഷണൽ കമ്മിറ്റി ഭാരവാഹികൾ, നാഷണൽ കമ്മിറ്റി മെമ്പർ രാമകൃഷ്ണൻ കള്ളാർ, സൂരജ് കണ്ണൻ, ജില്ലാ ജനറൽ സെക്രട്ടറി അനിൽ ചീമേനി, ട്രഷറർ രാജേഷ് വേലിയാട്ട്, ജില്ലാ കമ്മിറ്റി ഭാരവാഹികളായ വത്സരാജ്, സുമേഷ് രാജ്, രത്നാകരൻ തലക്കാട്ട്, വിവിധ ജില്ലാ കമ്മിറ്റി ഭാരവാഹികൾ എന്നിവർ സംബന്ധിച്ചു.  


2025 മെയ്‌ 16 ന് വൈകുന്നേരം 5 മണി മുതൽ ഫഹാഹീൽ സൂക്ക് സബാഹ് ഫുട്ബാൾ ഗ്രൗണ്ടിൽ വെച്ചു നടത്തപെടുന്ന ടൂർണമെന്റ്ൽ സംസ്ഥാന തലത്തിൽ ഉള്ള വിവിധ ടീമുകൾ മാറ്റുരക്കും, ടീം രജിസ്റ്റർ ചെയുന്നതിനുള്ള അവസാന തീയതി ഏപ്രിൽ 25 വരെ ആയിരിക്കും.


ടീം രജിസ്റ്റർ ചെയുന്നതിനും, വിവരങ്ങൾക്കും ബന്ധപ്പെടേണ്ട നമ്പർ-

നൗഷാദ് കള്ളാർ - 66719501,

അനിൽ ചീമേനി - 66980769,

ഇക്ബാൽ മെട്ടമ്മൽ - 97201086,

സുരേന്ദ്രൻ മുങ്ങത്ത് - 99520579.

Advertisment