അറേബ്യൻ ഗൾഫ് കപ്പിൻ്റെ ആവേശകരമായ ആദ്യ സെമിഫൈനലിൽ ഒമാൻ സൗദി അറേബ്യയെ 2-1 ന് തോൽപ്പിച്ച് ഫൈനലിൽ പ്രവേശിച്ചു

New Update
gulf cup123

കുവൈറ്റ് സിറ്റി: കുവൈറ്റിലെ സുലൈബിഖാത്ത് സിറ്റിയിലെ ജാബർ അൽ മുബാറക് അൽ ഹമദ് സ്റ്റേഡിയത്തിൽ ചൊവ്വാഴ്ച വൈകിട്ട് നടന്ന 26-ാമത് അറേബ്യൻ ഗൾഫ് കപ്പിൻ്റെ ആവേശകരമായ ആദ്യ സെമിഫൈനലിൽ ഒമാൻ ദേശീയ ടീം സൗദി അറേബ്യയെ 2-1 ന് തോൽപ്പിച്ചു.

Advertisment


രണ്ടാം മത്സരത്തിൽ  കുവൈത്ത് സിറ്റിയിലെ ജാബിർ അൽ അഹ്മദ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന ഗൾഫ് കപ്പ് സെമിഫൈനലിൽ ബഹ്റൈൻ കുവൈത്തിനെ 1-0 ന് തോൽപ്പിച്ച് ഫൈനലിലേക്ക് പ്രവേശിച്ചു. 74-ആമത്തെ മിനിറ്റിൽ മുഹമ്മദ് ജാസിം മാർഹൂൺ നേടിയ ഗോളാണ് മത്സരം നിർണയിച്ചത്.

 ബഹ്റൈൻ താരമായ മഹ്ദി അബ്ദുൽജബ്ബാർ 51-ആമത്തെ മിനിറ്റിൽ ചുവപ്പ് കാർഡ് കണ്ടു, പക്ഷേ ടീമിന്റെ മുന്നേറ്റം തടയാനായില്ല. 10 പേർ മാത്രമുള്ള ടീമോടെ ബഹ്റൈൻ വിജയം ഉറപ്പാക്കി. ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ, ടീമിന്റെ പ്രകടനത്തെ പ്രശംസിക്കുകയും, ഫൈനലിൽ വിജയാശംസകൾ നേരുകയും ചെയ്തു. ബഹ്റൈനും ഒമാനുമായി 4ന്ന് ഫൈനലിൽ ഏറ്റുമുട്ടും.

Advertisment