ഹാനി അൽ-മൗസാവി കൊലക്കേസിൽ പ്രതിയുടെ മാനസികാരോഗ്യം വിലയിരുത്താൻ കോടതി നിർദേശം

New Update
KUWIT COURT

കുവൈത്ത് സിറ്റി: ഹാനി അൽ-മൗസാവിയുടെ കൊലപാതകത്തിൽ പ്രതിയുടെ മാനസികാരോഗ്യം പരിശോധിക്കുന്നതിന് കുവൈറ്റ് സെന്റർ ഫോർ സൈക്യാട്രിയിലേക്ക് റഫർ ചെയ്യാൻ ക്രിമിനൽ കോടതി തീരുമാനിച്ചതായി റിപ്പോർട്ട്‌ 

Advertisment

പ്രതിഭാഗം കോടതിയിൽ സമർപ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം. മാനസികക്ഷമത സംബന്ധിച്ച വിലയിരുത്തലിന് ശേഷം കേസിലെ തുടർ നടപടികൾ തീരുമാനിക്കപ്പെടും.


പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇരയുടെ കുടുംബത്തിന്റെ അഭിഭാഷകൻ ഹസ്സൻ അൽ-മൗസാവി തിങ്കളാഴ്ച നടന്ന വിചാരണയിൽ കോടതിയിൽ വാദിച്ചു. കുടുംബത്തിന് നീതി ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കിയതായി റിപ്പോർട്ടിൽ പറയുന്നു

Advertisment