ഓവർസീസ് എൻ സിപി  പുതുവത്സര ദിന കിറ്റുകൾ വിതരണം ചെയ്തു

New Update
1
കുവൈറ്റ് സിറ്റി: ഓവർസീസ് എൻ സി പി കുവൈറ്റ് കമ്മിറ്റി,സംഘടനയുടെ സാമൂഹിക സേവന ദിനാചരണത്തിന്റെ ഭാഗമായി 2026 പുതുവത്സര ദിനത്തോടനുബന്ധിച്ച് വഫ്ര കാർഷിക മേഖലയിലെ - ഇന്ത്യ, ബംഗ്ലാദേശ് സ്വദേശികളായ സാധാരണക്കാരായ തൊഴിലാളികൾക്കായി ഭക്ഷണവും, പുതുവത്സര സമ്മാനവും ഉൾപ്പടെയുള്ള കിറ്റുകൾ വിതരണം ചെയ്തു. എൻ സി പി ഓവർസീസ് സെൽ ദേശീയ അധ്യക്ഷനും    ലോക കേരള സഭ പ്രതിനിധിയുമായ    ബാബു ഫ്രാൻസീസ്  ഉദ്ഘാടനം നിർവ്വഹിച്ചു.

ഒ എൻ സി പി കുവൈറ്റ് വൈസ് പ്രസിഡൻ്റ് പ്രിൻസ് കൊല്ലപ്പിള്ളിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജോയിൻ്റ്   സെക്രട്ടറി അശോകൻ തിരുവനന്തപുരം  സ്വാഗതം പറഞ്ഞു.    എക്സിക്യൂട്ടീവ് അംഗങ്ങളായ സണ്ണി കെ അല്ലീസ്  ,പ്രദീപ് , ജിനു വാകത്താനം , സിവിയ പ്രദീപ് 
 എന്നിവർ പരിപാടികൾക്ക്  നേതൃത്വം നൽകി.   അബ്ദുൾ  അസീസ് കോഴിക്കോട്  പരിപാടിയിൽ പങ്കെടുത്തവർക്ക് നന്ദി പറഞ്ഞു .
Advertisment
Advertisment