കലാമാമാങ്കത്തിന് പുത്തൻ ഉണർവേകി പാലക്കാട് പ്രവാസി അസോസിയേഷൻ പൽപക് കലോത്സവം 2025 സംഘടിപ്പിച്ചു

New Update
Palpak kuw

പാലക്കാട്: പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് പൽപക് കലോത്സവം 2025 കലോൽസവ വേദികളിൽ പുതിയമാനം സൃഷ്ടിച്ചു. മെയ്‌ 16 വെള്ളിയാഴ്ച അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്സ്കൂൾ (കുഞ്ചൻ നമ്പ്യാർ നഗറിൽ) വെച്ച് സംഘടിപ്പിച്ച കലോത്സവത്തിന് വിവിധ ഏരിയകളിൽ നിന്നുള്ള 100 കണക്കിന് അംഗങ്ങൾ പരിപാടികൾ അവതരിപ്പിച്ചു. 

Advertisment

കുട്ടികളും മുതിർന്നവരുമായി മത്സരയിനത്തിലും മത്സരേതരയിനത്തിലും ആയി പങ്കുകൊണ്ട കലോത്സവം കാലത്ത് 8 മണിമുതൽക്ക് തന്നെ ജനപങ്കാളിത്തം കൊണ്ടും സംഘാടക മികവുകൊണ്ടും മികച്ചതായി മാറി. 


കലോത്സവത്തിന്റെ ഉദ്ഘാടനം യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പാൾ രാധാകൃഷ്ണൻ നിർവഹിച്ചു. പൽപക് പ്രസിഡൻ്റെ രാജേഷ് പരിയാരത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ പൽപക് ആർട്സ് സെക്രട്ടറി ശ്രീജിത്ത് നായർ സ്വാഗതം ആശംസിച്ചു. 

പി. എൻ കുമാർ, സുരേഷ് മാധവൻ, ശിവദാസ് വഴിയിൽ, പ്രേംരാജ്, മീര വിനോദ്, ശ്രുതി ഹരീഷ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. മനോജ് പരിയാനി നന്ദി പ്രകാശനം നടത്തി.

Palpak kuw12

മോഹിനിയാട്ടം, ഭരതനാട്യം, സിനിമാറ്റിക് ഫ്യൂഷൻ ഡാൻസ്, ലളിത ഗാനം, നാടൻ പാട്ട്, ഫാഷൻ ഷോ തുടങ്ങിയ മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ പൽപക് ഭാരവാഹികൾ വിതരണം ചെയ്തു.