New Update
/sathyam/media/media_files/2025/11/24/img-20251121-wa0417-2025-11-24-13-36-38.jpg)
കുവൈറ്റ് സിറ്റി: പ്യൂപ്പിൾസ് കൾച്ചറൽ ഫോറം (പിസിഎഫ്) കുവൈറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നിർധനരായ പ്രവാസികളെ ലക്ഷ്യമിട്ട് ബദർ മെഡിക്കൽ ഗ്രൂപ്പിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് 1 മണിവരെ നടന്ന ക്യാമ്പിൽ ഇരുന്നൂറിലേറെ പേർ വിവിധ ചികിത്സാ സേവനങ്ങൾ സ്വീകരിച്ചു.
Advertisment
ക്യാമ്പിൽ സൗജന്യ രക്ത പരിശോധനകൾക്കൊപ്പം ജനറൽ ഫിസിഷ്യൻ, സ്കിൻ സ്പെഷ്യലിസ്റ്റ്, ഓർത്തോപീഡിക് വിഭാഗം എന്നിവയിലെ വിദഗ്ധരുടെ പരിശോധനയും നിർദേശങ്ങളും ലഭ്യമാക്കി.
പിസിഎഫ് പ്രസിഡന്റ് റഹീം ആരിക്കാടി അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ ബദർ മെഡിക്കൽ ഗ്രൂപ്പ് മാനേജർ അബ്ദുൽറസാഖ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സലിം താനാളൂർ, ഷുക്കൂർ കിളിയന്തിരിക്കാൽ, വഹാബ് ചുണ്ട, ഫസലുദീൻ പുനലൂർ, സജ്ജാദ് സാൽവ, സലാം കള്ളിയത്ത്, സുനീർ, റഫീഖ് രണ്ടത്താണി, ഫൈസൽഖാൻ, ഷിഹാബ്, നസീർ സൽവ, ബദർ മെഡിക്കൽ ഗ്രൂപ്പ് ഇൻചാർജ് അബ്ദുൽഖാദർ മറൂഫ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
അബ്ദുൽഖാദർ മറൂഫിന് പിസിഎഫ് ജനറൽ സെക്രട്ടറി ഹുമയൂൺ അറക്കൽ മെമെന്റോ നൽകി ആദരിച്ചു. ശ്രീ ജി. കെ. പിള്ള, ശ്രീമതി സൗമ്യ എന്നിവർക്കും പിസിഎഫ് ഭാരവാഹികൾ സ്നേഹോപഹാരങ്ങൾ നൽകി.
ചടങ്ങിൽ പിസിഎഫ് സെക്രട്ടറി ഹുമയൂൺ അറക്കൽ സ്വാഗതം രേഖപ്പെടുത്തി. ട്രഷറർ സിദീഖ് പൊന്നാനി നന്ദി അറിയിച്ചു. റഹിം ആരിക്കാടി പി സി എഫ് കുവൈറ്റ് പ്രസിടണ്ട് 60 38 68 75
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us