/sathyam/media/media_files/2025/09/15/b5df1e56-4f85-487a-9f12-cabe596697f1-2025-09-15-19-30-50.jpg)
കുവൈറ്റ്: പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി ജാഫറലി ദാരിമിയുടെ അകാല നിര്യാണത്തിൽ പി.സി.എഫ് കുവൈറ്റ് അതിയായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി പി.സി.എഫ് കുവൈറ്റ്.
സൗമ്യതയുടെയും സത്യസന്ധതയുടെയും പ്രതീകമായിരുന്ന ദാരിമിയുടെ വേർപാട് കേരളത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ രംഗത്തിനും ജനാധിപത്യ മൂല്യങ്ങൾക്കും ഒരിക്കലും നിറയ്ക്കാനാവാത്ത വലിയ നഷ്ടമാണ്. വാക്കുകളിലും, ദൃശ്യങ്ങളിലും, ജീവിതത്തിലും സൗമ്യതയും സത്യസന്ധതയും കൈവിടാതെ നടന്ന മഹാനായിരുന്നു അദ്ദേഹം മെന്നും പി.സി.എഫ് കുവൈറ്റ് അനുശോചന കുറിപ്പിൽ പറഞ്ഞു ,
"ആകാശങ്ങളുടെ രക്ഷിതാവിനോടുള്ള ഭക്തിയുടെയും ഭയത്തിന്റെയും അപൂർവ മാതൃകയായി അദ്ദേഹം എന്നും മനുഷ്യരുടെ മനസ്സിൽ ജീവിക്കും. അബ്ദുൽ നാസർ മദനി നേരിടുന്ന ഫാസിസ്റ്റ് ഭരണകൂടത്തിന്റെ നീതി നിഷേധത്തിനെതിരെ, ഭരണകൂടങ്ങളുടെ അനീതിക്കെതിരെ അദ്ദേഹം എന്നും ധൈര്യത്തോടെ സമരമുഖത്ത് നിന്നു. സംസ്ഥാനത്തിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ നീതി, സമത്വം, മതസ്വാതന്ത്ര്യം എന്നീ മൂല്യങ്ങൾക്കായി പ്രവർത്തിച്ച, ജനങ്ങളുടെ പ്രിയപ്പെട്ട പോരാളിയായിരുന്നു ദാരിമി. അദ്ദേഹത്തിന്റെ ജനസ്നേഹം, വിനയം, ആത്മാർഥത എന്നീ ഗുണങ്ങൾ സമൂഹത്തിനും രാഷ്ട്രീയത്തിനും എന്നും പ്രചോദനമായിരിക്കും.
ദാരിമിയുടെ നിര്യാണം, അദ്ദേഹത്തെ വ്യക്തിപരമായി അറിഞ്ഞിരുന്ന എല്ലാവർക്കും ഹൃദയം തകർന്ന നഷ്ടമാണെന്ന് പി.സി.എഫ് കുവൈറ്റ് വിലയിരുത്തുന്നു. അദ്ദേഹത്തിന്റെ ജീവിതം നിലനിർത്തിയ ജനാധിപത്യ മൂല്യങ്ങളും മാനവിക ചിന്തകളും പുതിയ തലമുറയ്ക്ക് വഴികാട്ടിയാകും.
ദാരിമിയുടെ കുടുംബാംഗങ്ങൾക്കും പിഡിപി പ്രവർത്തകർക്കും ആത്മാർത്ഥ അനുശോചനവും പ്രാർഥനകളും നേരുന്നു. അദ്ദേഹത്തിന്റെ ആത്മാവ് സമാധാനത്തിലായിരിക്കട്ടെ" എന്നും പി.സി.എഫ് കുവൈറ്റ് അനുശോചന കുറിപ്പിൽ പറഞ്ഞു