പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ കുവൈത്ത് ഘടകം "ഇഫ്താർ സംഗമം 2025" സംഘടിപ്പിച്ചു

New Update
pswf ifth
കുവൈത്ത് സിറ്റി: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ കുവൈത്ത് ഘടകം "ഇഫ്താർ സംഗമം 2025" സംഘടിപ്പിച്ചു. അബ്ബാസിയ അസ്പിയർ ഇന്ത്യൻ  ഇന്റെനാഷണൽ സ്‌കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി ഉമർ  ഫാറൂഖിന്റെ ഖിറാഅത്തോടെ ആരംഭിച്ചു.
സംഗമം ജോയിൻ കൺവീനർ മൂസ ബാവ  സ്വാഗതവും സെക്രട്ടറി മുസ്തഫ എം വി ആമുഖവും പറഞ്ഞു. പ്രസിഡണ്ട് അശ്‌റഫ് പി അധ്യക്ഷത വഹിച്ചു. സംഘടന രക്ഷാധികാരി അശ്‌റഫ് യു ഉത്ഘാടനവും പി സി ഡബ്ള്യു എഫ് സ്വാശ്രയ ചെയർമാനും ഗ്ലോബൽ വൈസ് പ്രസിഡണ്ട് കൂടിയായ ഡോക്ടർ അബ്ദുൽ റഹ്മാൻ കുട്ടി അംഗങ്ങൾക്ക് റമദാൻ സന്ദേശം കൈമാറി.
മലപ്പുറം ജില്ലാ അസോസിയേഷൻ കുവൈത്ത് പ്രസിഡണ്ട് അഡ്വക്കറ്റ് മുഹമ്മദ് ബഷീർ, പി സി ഡബ്ള്യു എഫ് കുവൈത്ത് വനിതാ ഘടകം പ്രസിഡണ്ട് റുഖിയ ബീവി എന്നിവർ ആശംസകൾ നേർന്നു. പ്രോഗ്രാം കൺവീനർ മുജീബ് എം വി എല്ലാവർക്കും നന്ദി അറിയിച്ചു. സലാം സിയുടെ നേതൃത്വത്തിൽ വളണ്ടിയർ ടീം ഭക്ഷണ വിതരണവും പി വി റഹീം പ്രാർത്ഥനയും നിയന്ത്രിച്ചു
Advertisment