കുവൈത്ത് സിറ്റി: കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് (KODPAK) സംഘടിപ്പിക്കുന്ന 2025 വർഷത്തെ ഓണാഘോഷ പരിപാടി ‘പൊന്നോണപ്പുലരി 2025’-ന്റെ ഔദ്യോഗിക ഫ്‌ളയർ പ്രകാശനം ജൂലൈ 18-ന് അബ്ബാസിയയിലെ എവർഗ്രീൻ ഹാളിൽ വച്ച് നടത്തി.
പ്രശസ്ത ഗൈനക്കോളജിസ്റ്റും ഇൻഫെർട്ടിലിറ്റി സ്പെഷ്യലിസ്റ്റ് ഡോ. സരിത ഫ്‌ളയർ പ്രകാശനകർമ്മം നിർവഹിച്ചു. ഫ്‌ളയർ അഹമ്മദ് അൽ മഗ്‌രിബി പെർഫ്യൂംസ് കുവൈത്ത് കൺട്രി ഹെഡ് മൻസൂർ ഹസ്സൻ ഏറ്റുവാങ്ങി.
അസോസിയേഷൻ പ്രസിഡണ്ട് . നിജിൻ ബേബി അധ്യക്ഷനായ യോഗത്തിൽ, ജനറൽ സെക്രട്ടറി ജിത്തു തോമസ് സ്വാഗതം ആശംസിച്ചു. രക്ഷാധികാരി . അനൂപ് സോമൻ,വനിതാ ചെയർപേഴ്സൺ സോണൽ ബിനു, പ്രോഗ്രാം കൺവീനർ സുമേഷ് എന്നിവർ ആശംസകൾ അർപ്പിച്ചു.
പ്രോഗ്രാം ജോയിന്റ് കൺവീനർമാരായ നിധി സുനീഷ്, സൗമ്യ എന്നിവർ നേതൃത്വം നൽകി.
പ്രശസ്ത ചലച്ചിത്രതാരം ബിനു അടിമാലിയും, പ്രശസ്ത ഇന്ത്യൻ പ്ലേബാക്ക് സിംഗർ സംഗീതസംവിധായികയുമായ ഇന്ദുലേഖ വാര്യരും സന്നിഹിതരാക്കുന്ന ഓണാഘോഷ പരിപാടി 2025 ഒക്ടോബർ 3-ന് മംഗാഫിലെ അൽ നജാത് സ്കൂൾ ഓഡിറ്റോറിയത്തിൽ വിപുലമായ രീതിയിൽ സംഘടിപ്പിക്കപ്പെടും.
ഓണസദ്യ, മാവേലി വരവേൽപ് , കലാപരിപാടികൾ, ഗാനമേള എന്നിവ ഉൾപ്പെടെയുള്ള പരിപാടികൾ ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.
ട്രഷറർ സുബിൻ ജോർജ് നന്ദി പ്രകാശിപ്പിച്ച യോഗത്തിൽ, അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗങ്ങൾ, ഏരിയ കോർഡിനേറ്റർമാർ, മറ്റു അംഗങ്ങൾ എന്നിവർ പങ്കെടുത്തു