Advertisment

പൂരം ഗഡീസ് വർകൗട്ട് വാരിയേഴ്‌സ് കുവൈറ്റ് മിഷ്രിഫ് ഓയാസിസ്  ട്രാക്കിൽ 5 കി.മി ഫൺ റൺ ആൻഡ് വാക്ക് സംഘടിപ്പിക്കുന്നു

New Update
POORAM GADIS


 കുവൈറ്റ് :പൂരം ഗഡീസ് വർകൗട്ട് വാരിയേഴ്‌സ് കുവൈറ്റ് സംഘടിപ്പിക്കുന്ന ഫൺ റൺ ആൻഡ് വാക്ക്   നാളെ  രാവിലെ 7 മണിക്ക്  മിഷ്രിഫ് ഓയാസിസ്  റൺ ട്രാക്കിൽ നടക്കും . 

Advertisment

കാലിസ്തീനിക്സ്  എന്ന വ്യായാമം മുറകൊണ്ട് മനുഷ്യപതാകയായി നിന്നുകൊണ്ട്  ഏതു പ്രായക്കാർക്കും വ്യായാമം ചെയ്യുവാനും ശാരീരിക ക്ഷമത ഉറപ്പുവരുത്തുവാനും കഴിയും എന്ന് തന്റെ പ്രവർത്തികൾ കൊണ്ട് കാണിച്ചുകൊടുത്ത തൃശൂര്‍  സ്വദേശി ജോബി മൈക്കിളാണ്  ഈ പരിപാടിയുടെ മുഖ്യ അതിഥി. 


ഏതു പ്രായക്കാരെയും പ്രത്യേകിച്ച് കുട്ടികളെയും യാതൊരു പ്രതിഫലവും കൂടാതെ പരിശീലിപ്പിക്കുന്നുണ്ട് ഇദ്ദേഹം. കോവിഡ് ആദ്യ ലോക്ഡൗണില്‍ സിക്സ്പാക്ക് ചാലഞ്ചിലൂടെ ജനശ്രദ്ധ നേടിയ ഇദ്ദേഹം  പുതിയ വ്യായാമങ്ങൾക്കായി  ഭക്ഷണം പ്രത്യേകമായി ക്രമീകരിച്ചിരുന്നു. ശരീരത്തിന്‍റെ ഭാരം നന്നായി കുറച്ചു. അളഗപ്പ പോളിടെക്നിക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ കായികപരിശീലകന്‍ കൂടിയാണ് ജോബി.


വർകൗട്ട് വാരിയേഴ്‌സിന്റെ 90 ദിവസ ചലഞ്ചിലൂടെ കുവൈറ്റിലെ ഫിറ്റ്‌നസ് ആഗ്രഹിക്കുന്ന പ്രവാസികളുടെ ഇടയിൽ സ്ഥാനം പിടിക്കുകയും 4 ആം വർഷം ചലഞ്ചിനു തുടക്കം കുറിക്കുന്നതിനുമായാണ് അദ്ദേഹം കുവൈറ്റിൽ എത്തിയിരിക്കുന്നത്, 

തന്റെ ജീവിതം ആരോഗ്യമുള്ള ഒരു തലമുറയേ വാർത്തെടുക്കുന്നതിനായി മാറ്റി വെച്ചിരിക്കുന്ന അദ്ദേഹം ഇരുനൂറ്റിയമ്പതിലേറെ പേരെ സൗജന്യമായി വ്യായാമം പരിശീലിപ്പിക്കുന്നുണ്ട്. ശിഷ്യരായി ആറു മുതല്‍ അമ്പത് വയസുകാര്‍ വരെയുണ്ട്. ഓണ്‍ലൈന്‍ ക്ലാസുകളും നടത്തിവരുന്നു.

Advertisment